ആടുതോമയുടെ രണ്ടാം വരവ്; 'സ്ഫടികം' നാളെ മുതല്‍ തിയേറ്ററുകളില്‍

'സ്ഫടിക'ത്തിന്റെ 4K പതിപ്പ് ഫെബ്രുവരി ഒന്‍പത് മുതല്‍ തിയേറ്ററുകളില്‍. മോഹന്‍ലാല്‍ ആടുതോമയായി എത്തിയ 'സ്ഫടികം' 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 4k ഡോള്‍ബി അറ്റ്‌മോസ് സാങ്കേതിക മികവില്‍ തിയേറ്ററുകളില്‍ എത്തുന്നത്. നേരത്തെ പുറത്തിറങ്ങിയ ട്രെയിലറും ടീസറും ഒക്കെ ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്.
സ്ഫടികത്തില്‍ അഭിനയിച്ച് പില്‍ക്കാലത്ത് മണ്‍മറഞ്ഞ പ്രതിഭകളുടെ ഓര്‍മ്മകളുമായി കൊച്ചിയില്‍ നടന്ന 'ഓര്‍മ്മകളില്‍ സ്ഫടികം' പരിപാടിയുടെ വേദിയില്‍ വെച്ചായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ ഔദ്യോഗികമായി പുറത്തിറക്കിയത്. കേരളത്തില്‍ 150-ല്‍ പരം തിയേറ്ററുകളിലും ലോകമെമ്പാടും 500-ല്‍ പരം തിയേറ്ററുകളിലുമാണ് ചിത്രം റിലീസ് ചെയ്യുന്നത്. പുലര്‍ച്ചെ മുതല്‍ പ്രത്യേക ഫാന്‍സ് ഷോകളുമുണ്ട്.
സംവിധായകന്‍ ഭദ്രനും സുഹൃത്തുക്കളും ചേര്‍ന്ന് രൂപീകരിച്ച ജ്യോമെട്രിക്‌സ് എന്ന പുതിയ കമ്പനി വഴിയാണ് സ്ഫടികം സിനിമയുടെ റീറിലീസ്. ചെന്നൈ ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയിലാണ് സിനിമയുടെ റീമാസ്റ്ററിംഗ് നടന്നത്. ചിത്രത്തിലെ ശ്രദ്ധേയമായ 'ഏഴിമലപൂഞ്ചോല' എന്ന ഹിറ്റ് ഗാനം വീണ്ടും കെ.എസ്. ചിത്രയും മോഹന്‍ലാലും ചേര്‍ന്ന് വീണ്ടും ആലപിച്ചിട്ടുണ്ടെന്നതും പ്രത്യേകതയാണ്.
Content Highlights: mohanlal movie spadikam rerelease on february 9