മഞ്ചേരി സ്‌റ്റേഡിയത്തില്‍ പ്രവേശനം നാല് മണി മുതല്‍; കാണികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മലപ്പുറം: സന്തോഷ് ട്രോഫി ഫൈനലിന്റെ ഓണ്‍ലൈന്‍ ടിക്കറ്റെടുത്തവര്‍ വൈകീട്ട് നാലുമുതല്‍ സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിച്ച് തുടങ്ങണമെന്ന് സംഘാടകര്‍ അറിയിച്ചു. 7.30-നുശേഷം കവാടങ്ങള്‍ അടയ്ക്കും.തിരക്ക് നിയന്ത്രിക്കാന്‍ ഓഫ്‌ലൈന്‍ കൗണ്ടര്‍ ടിക്കറ്റുകളുടെ വില്‍പ്പന നാലിനാരംഭിക്കും. ആറു വയസ്സിനുമുകളിലുള്ള എല്ലാവര്‍ക്കും ടിക്കറ്റ് നിര്‍ബന്ധമാണ്.
തിരക്ക് നിയന്ത്രിക്കാനാണ് ഓഫ്‌ലൈന്‍ ടിക്കറ്റ് വില്‍പ്പന വൈകുന്നേരം നാല് മണി മുതല്‍ ആരംഭിക്കുന്നത്. ഓഫ്‌ലൈന്‍ ടിക്കറ്റുകളുടെ കൗണ്ടറുകള്‍ പതിവ് പോലെ സ്‌റ്റേഡിയത്തിന് സമീപം സജീവമായിരിക്കും. കളി കാണാനെത്തുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും നിര്‍ദേശമുണ്ട്.
Content Highlights: spectators will be allowed to enter inside stadium from 4pm onwards for santhosh trophy final