കന്നി അയ്യപ്പന്റെ ഗാനവുമായി 10 വയസ്സുകാരന്‍ ആദിത്യ ജി നായര്‍

തിരുവനന്തപുരം: 10 വയസ്സുകാരനായ മുംബൈ നിവാസി ആദിത്യ ജി നായര്‍ ആലപിച്ച അയ്യപ്പ ഭക്തിഗാനം യൂട്യൂബില്‍ തരംഗമാകുന്നു. 41 ദിവസത്തെ കഠിന വ്രതാനുഷ്ഠാനത്തിന് ശേഷം ശബരിമല അയ്യപ്പ സന്നിധിയില്‍ പുണ്യ ദര്‍ശനം നടത്തിയ ആദിത്യ, ഭക്തിയും സമര്‍പ്പണവും നിറഞ്ഞ മനോഹരമായ ഒരു ഗാനവുമായാണ് അരങ്ങേറിയത്.
പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി രചിച്ചും, ദീപു കൈതപ്രം സംഗീതം നല്‍കിയ 'കന്നി അയ്യപ്പന്‍' എന്ന ആല്‍ബത്തിലെ ഗാനമാണ് ആദിത്യ ആലപിച്ചത്. ഭക്തിയുടെയും ഭാവാനന്ദത്തിന്റെയും നൈര്‍മല്യം പകര്‍ന്ന ഈ ഗാനം മണ്ണിനെയും വിണ്ണിനെയും കവിര്‍ത്തു ശബരിമല ശാസ്താവിന്റെ അനുഗ്രഹത്തോട് കൂടിയുള്ള ഒരു സമര്‍പ്പണമായി മാറി.
ആദിത്യ നായര്‍ പ്രൊഡക്ഷന്‍സിന്റെ ഔദ്യോഗിക യുട്യൂബ് ചാനലില്‍ റിലീസ് ചെയ്ത ഗാനം 11 ദിവസത്തിനുള്ളില്‍ 600,000 ആളുകളാണ് വീഡിയോ കണ്ടത്യ 100,000 ലൈക്കുകളും 1,000 കമന്റുകളും നേടി വലിയ ഹിറ്റായി മാറി.
Content Highlights: Sabarimala pilgrimage new video album