ശബരിമലയിൽ അടിസ്ഥാനസൗകര്യവും വൈദ്യസഹായവും ഉറപ്പാക്കണം; മുഖ്യമന്ത്രിക്ക് കേന്ദ്രമന്ത്രിയുടെ കത്ത്

ജി. കിഷൻ റെഡ്ഡി, പിണറായി വിജയൻ | Photo:PTI
ജി. കിഷൻ റെഡ്ഡി, പിണറായി വിജയൻ | Photo:PTI

ന്യൂഡല്‍ഹി: ശബരിമലയിൽ അടിസ്ഥാനസൗകര്യവും വൈദ്യസഹായവും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രമന്ത്രിയുടെ കത്ത്. കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡിയാണ് വിഷയത്തിൽ കത്തയച്ചത്. 

ഭക്തര്‍ ഏറെ നേരം വരി നില്‍ക്കുന്നതടക്കമുള്ള വിഷയങ്ങളില്‍ പരിഹാരം കാണണം. വര്‍ഷത്തില്‍ 15 ലക്ഷത്തോളം ഭക്തര്‍ ആന്ധ്രയില്‍ നിന്നും തെലങ്കാനയില്‍ നിന്നും വരുന്നവരാണ്. ഇവര്‍ക്കടക്കം വെള്ളവും വൈദ്യസഹായവും ഉറപ്പാക്കണമെന്നും കത്തില്‍ പറയുന്നു.

തെലങ്കാന ബി.ജെ.പി സംസ്ഥാന അധ്യക്ഷനാണ് കേന്ദ്ര സാംസ്‌കാരിക ടൂറിസം വകുപ്പ് മന്ത്രിയായ ജി. കിഷന്‍ റെഡ്ഡി. 

Content Highlights: Union Minister's letter to Chief Minister Pinarayi Vijayan raising concerns about sabarimala issues