അയ്യപ്പന്‍മാര്‍ക്ക് അഗ്നിരക്ഷാസേനയുടെ 'അഷ്ടസുരക്ഷ'

സന്നിധാനത്തെ തിരക്ക് | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
സന്നിധാനത്തെ തിരക്ക് | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

ശബരിമല: അയ്യപ്പന്മാരുടെ സുരക്ഷയ്ക്ക് അഗ്നിരക്ഷാസേന 'അഷ്ടസുരക്ഷ' എന്ന പേരില്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

  1. അയ്യപ്പൻമാർ തീപിടിക്കുന്ന വസ്തുക്കളോ സ്‌ഫോടക വസ്തുക്കളോ കൊണ്ടുവരരുത്.
  2. വസ്ത്രങ്ങളിൽ തീപിടിച്ചാൽ നിൽക്കുക, വീഴുക, ഉരുളുക എന്ന പ്രക്രിയ അവലംബിക്കുക.
  3. കത്തിച്ച കർപ്പൂരവും തടിക്കഷണങ്ങളും സന്നിധാനത്തോ കാടുകളിലേക്കോ വലിച്ചെറിയാതിരിക്കുക.
  4. സ്റ്റൗ, വിറക് എന്നിവ ഉപയോഗിച്ച് വിരികളിൽ ആഹാരം പാചകം ചെയ്യുകയില്ലെന്ന് ഉറപ്പാക്കുക.
  5. പാചകവാതക ചോർച്ചയുള്ള സ്ഥലങ്ങളിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കരുത്.
  6. ഭസ്മക്കുളത്തിൽ ഇറങ്ങുമ്പോൾ കൂടെയുള്ള കുട്ടികളെ ശ്രദ്ധിക്കണം
  7. കെട്ടിടം തകർന്നുവീഴുകയോ ഭൂമികുലുക്കമോ ഉണ്ടായാൽ പരിഭ്രാന്തരായി ഓടരുത്. വലത്തേ കൈകൊണ്ട് തലയിൽ പിടിച്ച് പ്രാഥമിക സുരക്ഷ എടുക്കുക.
  8. ആഴിയിൽനിന്ന്‌ നിശ്ചിത അകലം പാലിക്കുക.

Content Highlights: sabarimala 2023, Kerala fire force, mandala maholsavam