മരക്കൂട്ടംമുതൽ ക്യൂ കോംപ്ലക്‌സ് വരെ കർട്ടൻ ഇട്ട് മറച്ചു

ശരംകുത്തി പാതയിൽ നടപ്പന്തലിനുസമീപം കർട്ടൻ കെട്ടിയനിലയിൽ
ശരംകുത്തി പാതയിൽ നടപ്പന്തലിനുസമീപം കർട്ടൻ കെട്ടിയനിലയിൽ

ശബരിമല: അയ്യപ്പഭക്തൻമാർ കൃത്യമായി ക്യൂവിലൂടെ ശരംകുത്തി പാതവഴി സന്നിധാനത്തേക്ക് കടന്നുപോകുന്നതിനായി മരക്കൂട്ടം മുതൽ ക്യൂ കോംപ്ലക്‌സിന്റെ തുടക്കം വരെ വലിയ കർട്ടൻ ഉപയോഗിച്ച് മറച്ചു.

മരക്കൂട്ടത്തിലെത്തുമ്പോൾ ആളുകൾ സംശയം ഇല്ലാതെ കടന്നുപോകാനാണ് ഇത്തരത്തിലൊരു സംവിധാനം ഒരുക്കിയിട്ടുള്ളത്. അല്ലെങ്കിൽ ആളുകൾ ചന്ദ്രാനന്ദൻ റോഡ് വഴി പോകാൻ സാധ്യതയുണ്ട്്. വരിയിൽനിന്നു ചാടി പോകുമ്പോൾ ക്രമീകരണത്തിൽ പ്രശ്‌നങ്ങളുണ്ടാകും.അതില്ലാതാക്കാനാണ് ഇത്തരത്തിലൊരു സംവിധാനം ഒരുക്കിയതെന്ന് അധികൃതർ പറഞ്ഞു. പരീക്ഷണാർഥം ശരംകുത്തിക്ക് ശേഷമുള്ള യൂ ടേൺ മുതൽ ജ്യോതി നഗർ വരെ കർട്ടൻ ഉപയോഗിച്ച് മറച്ചിരുന്നു.

അത് വിജയകരമായതിനാലാണ് ഇത്തരത്തിൽ പൂർണമായും ഒരുക്കിയതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മരാമത്ത് അസിസ്റ്റന്റ് എൻജിനീയർ മനോജ് പറഞ്ഞു.

Content Highlights: Sabarimala 2023