എന്താണ് പതിനെട്ടാം പടി

ശബരിമല നട അടച്ച് തിരുവാഭരണപെട്ടി വാഹകരിറങ്ങിയ ശേഷം പതിനെട്ടാംപടി അടയ്ക്കുന്ന ദേവസ്വം സുരക്ഷാ ഉദ്യോഗസ്ഥർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
ശബരിമല നട അടച്ച് തിരുവാഭരണപെട്ടി വാഹകരിറങ്ങിയ ശേഷം പതിനെട്ടാംപടി അടയ്ക്കുന്ന ദേവസ്വം സുരക്ഷാ ഉദ്യോഗസ്ഥർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

പതിനെട്ടാംപടി ദിവ്യമാണ്. ആദ്യത്തെ അഞ്ച് പടികൾ ഇന്ദ്രിയാനുഭവങ്ങളെയും പിന്നീടുള്ള എട്ടെണ്ണം എട്ട് രാഗങ്ങളെയും അടുത്തവ മൂന്ന് ഗുണങ്ങളെയും 17-ാംപടി അവിദ്യയെയും 18-ാംപടി വിദ്യയെയും സൂചിപ്പിക്കുന്നു. പൊന്നമ്പലമേട്, ഗൗഡൻമല, നാഗമല, സുന്ദരമല, ചുറ്റമ്പലമല, ഖൽഗിമല, മാതംഗമല, മൈലാടുപേട്ട, ശ്രീപാദമല, ദേവർമല, നിലയ്ക്കൽമല, തലപ്പാറമല, നീലിമല, കരിമല, പുതുശ്ശേരിമല, കാളകെട്ടിമല, ഇഞ്ചിപ്പാറമല, ശബരിമല എന്നീ 18 മലകളാണ് പതിനെട്ടാംപടിയെ സൂചിപ്പിക്കുന്നതെന്നും വിശ്വാസമുണ്ട്.

Content Highlights: pathinettam padi sabarimala 2023