എല്ലാ വഴികളും അയ്യന്റെ മുന്നിലേക്ക്, ശ്രദ്ധേയമായി ശരണവഴി സംഗീത ആൽബം

ശബരിമല (ഫയൽ ചിത്രം) | ഫോട്ടോ: പി.ടി.ഐ
ശബരിമല (ഫയൽ ചിത്രം) | ഫോട്ടോ: പി.ടി.ഐ

കെ.കെ. വിനോദ് കുമാർ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ അയ്യപ്പ ഭക്തി​ഗാന ആൽബമായ ശരണവഴി ശ്രദ്ധനേടുന്നു. എല്ലാ വഴികളും അയ്യന്റെ മുന്നിലേക്ക് എന്ന ​ഗാനം എഴുതിയിരിക്കുന്നത് അഭിലാഷ് നായരാണ്.

കെ.കെ. വിനോദ് കുമാർ തന്നെയാണ് ​ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നതും പാടിയിരിക്കുന്നതും. കെ. മുരളീധരൻ എഡിറ്റിങ്ങും ഡൊമിനിക് മാർട്ടിൻ പ്രോ​ഗ്രാമിങ്ങും നിർവഹിച്ചിരിക്കുന്നു.

ഫ്ളൂട്ട് - നിഖിൽ റാം. മൃദം​ഗം - സുമോദ്. നാദസ്വരം - വിപിൻ നാഥ്. സ്റ്റുഡിയോ - യൂണിറ്റി കോഴിക്കോട്. ഫൈനൽ മിക്സിങ്  - പ്രവ്ജി പ്രഭാകർ, ​ഗ്രീൻ വേവ് സ്റ്റുഡിയോ

വിനോദ് മെലഡീസ് യൂട്യൂബ് ചാനലിലൂടെയാണ് ​ഗാനം പുറത്തിറങ്ങിയിരിക്കുന്നത്.
 

Content Highlights: saranavazhi, ayyappa song album by kk vinod kumar