സിനിമയ്ക്ക് പ്രചാരണം നൽകുക മാത്രമാണ് ചെയ്തത്; വിശദീകരണവുമായി സ്നേക്ക്പ്ലാന്റ് എൽഎൽപി

കൊച്ചി: റിവ്യൂ ബോംബിങ് വിഷയത്തിൽ വിശദീകരണവുമായി പോലീസ് അന്വേഷണം നേരിടുന്ന സ്നേക്ക്പ്ലാന്റ് എൽഎൽപി. റാഹേൽ മകൻ കോര എന്ന ചിത്രത്തിനായി പരമാവധി പ്രചാരണം നടത്തിയെങ്കിലും ചിത്രത്തിന് നെഗറ്റീവ് നിരൂപണങ്ങൾ ലഭിച്ചു. അതിന് തങ്ങൾ ഉത്തരവാദിയല്ലെന്നും സിനിമയുടെ പ്രചാരണം മാത്രമാണ് നടത്തിയതെന്നും അവർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
നിർമ്മാതാക്കൾ ഈ സിനിമാ നിരൂപകരുടെ സ്വകാര്യ വിവരങ്ങൾ ചോദിക്കുകയും, അവർക്കെതിരെ പൊതുമധ്യത്തിൽ സംസാരിക്കണമെന്നും അവർക്കെതിരെ കേസ് കൊടുക്കണമെന്നു നിർബന്ധിക്കുകയും ചെയ്തു. സിനിമയെ പ്രൊമോട്ട് ചെയ്യുക എന്നതാണ് ഞങ്ങളുടെ ജോലി എന്നതിനാൽ, അവരെ പ്രകോപിപ്പിക്കാതിരിക്കുന്നതാവും ഉചിതമെന്നാണ് തങ്ങൾ നിർദ്ദേശിച്ചത്. എന്നാൽ ഈ സ്വീകരിക്കാതിരുന്ന സംവിധായകനും നിർമ്മാതാവും നെഗറ്റീവ് റിവ്യൂകൾക്ക് ഞങ്ങൾ ഉത്തരവാദികളാണെന്ന് ആരോപിച്ച് പോലീസിൽ പരാതിപ്പെടുകയായിരുന്നു. ഈ ആരോപണങ്ങളെ നിശിതമായി നിഷേധിക്കുന്നുവെന്നും അവർ അറിയിച്ചു.
Content Highlights: stop review bombing, snake plant llp about rahel makan kora movie issue