ഇഫ്താറിന് തയ്യാറാക്കാം ഇറച്ചിപ്പത്തിരി

നോമ്പ് തുറക്കാന്‍ സ്വാദിഷ്ടമായ ഇറച്ചിപ്പത്തിരി തയ്യാറാക്കാം.
ആവശ്യമായ ചേരുവകള്‍
1. മൈദ - ഒന്നര കപ്പ്
2. നെയ്യ് - രണ്ട് ടേബിള്‍ സ്പൂണ്‍
3. എല്ലില്ലാത്ത ചിക്കന്‍ എണ്ണയില്‍ വറുത്തെടുത്തത് - 250 ഗ്രാം
4. ഇഞ്ചി, വെളുത്തുള്ളി ചതച്ചത് - ഒരു ടീസ്പൂണ്‍ വീതം
5. പച്ചമുളക് - രണ്ടെണ്ണം ചെറുതായി അരിഞ്ഞത്
6 സവാള - രണ്ടെണ്ണം
7. ഗരം മസാല- ഒരു ടീസ്പൂണ്‍
8. മഞ്ഞള്‍പ്പൊടി - ഒരു ടീസ്പൂണ്‍
9. മുളകുപൊടി- ഒരു ടീസ്പൂണ്‍
10. കുരുമുളകു പൊടി - ഒരു ടീസ്പൂണ്‍
11. മല്ലിപ്പൊടി - ഒരു ടീസ്പൂണ്‍
12. കറിവേപ്പില, മല്ലിയില, ഉപ്പ് - ആവശ്യത്തിന്
13. ഓയില്‍ - രണ്ട് ടേബിള്‍ സ്പൂണ്‍
ഫ്രൈ ചെയ്യുന്നതിനും കോട്ടു ചെയ്യുന്നതിനും ആവശ്യമുള്ള സാധനങ്ങള്‍
കോഴിമുട്ട - രണ്ടെണ്ണം
പഞ്ചസാര - ഒരു സ്പൂണ്‍
പൊരിച്ചെടുക്കാന്‍ വേണ്ട ഓയില്‍
ഉണ്ടാക്കേണ്ട വിധം
ചൂടാക്കിയ പാത്രത്തില്‍ രണ്ടു ടേബിള്‍ സ്പൂണ്‍ ഓയില്‍ ഒഴിച്ച് അതില്‍ ഇഞ്ചി, വെളുത്തുള്ളി, സവാള, പച്ചമുളക് എന്നിവ ഉപ്പു ചേര്‍ത്ത് വഴറ്റിയെടുക്കുക. സവാള മൂത്തുവരുമ്പോള്‍ വറുത്തെടുത്ത ചിക്കന്‍ അതില്‍ ചേര്‍ക്കുക. മുകളില്‍ പറഞ്ഞിരിക്കുന്ന മസാലകള്‍ അതില്‍ ചേര്‍ത്ത് ഇളക്കുക. പച്ചമണം മാറുമ്പോള്‍ അടുപ്പ് ഓഫ് ചെയ്യുക. മൈദ മാവ് കുഴച്ചെടുത്ത് ത്രികോണാകൃതിയില്‍ പരത്തിയെടുക്കുക. ശേഷം തയ്യാറാക്കി െവച്ചിരിക്കുന്ന ചിക്കന്‍ അതില്‍ നിറയ്ക്കുക. ശേഷം മുട്ട, പഞ്ചസാര, ഒരനുള്ള് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി പതപ്പിച്ചെടുക്കുക. അതിലേക്ക് ഫില്‍ ചെയ്തു െവച്ചിരിക്കുന്ന പത്തിരി മുക്കിയെടുത്ത് ഫ്രൈ ചെയ്തെടുക്കുക
Content Highlights: erachi pathiri recipe malayalam