രാമായണത്തെ നയിച്ച മന്ഥര; രാമായണം, ഇടിമുഴക്കമുണ്ടാക്കിയ ഇതിഹാസം | ഭാഗം-17

#ജി.വേണുഗോപാല്‍
മന്ഥര നിർമിത ബുദ്ധിയുടെ ഭാവനയിൽ
മന്ഥര നിർമിത ബുദ്ധിയുടെ ഭാവനയിൽ

മന്ഥരയും കൈകേയിയും തമ്മിലുള്ള ബന്ധം രാമായണത്തിലെ ഒരു പ്രധാന ഏടാണ്. കൈകേയിയുടെ ദാസിമാരില്‍ ഒരുവളാണ് മന്ഥര. എങ്കിലും കാര്യമായ ജോലിയൊന്നും ചെയ്യേണ്ടതില്ല. പ്രായം ഏറെയുണ്ട്. കൂനിക്കൂനിയാണ് നടപ്പ്. മന്ഥരയെന്നാല്‍ കൈകേയിക്കു ജീവനാണ്. വളര്‍ത്തമ്മയുടെ സ്ഥാനമാണ് നല്‍കിയിട്ടുളളത്. മന്ഥരയുടെ അഭിപ്രായവും ഉപദേശവും കൈകേയി തളളിക്കളയാറില്ല.  കൈകേയിയുടെ തോഴിയായിരുന്നു മന്ഥര. രാമന്‍ രാജാവാകുന്നത് തടയാനും ഭരതനെ രാജാവാക്കാനും കൈകേയിയെ പ്രേരിപ്പിച്ചത് മന്ഥരയാണ്. ഇതിനായി, രാമനെ 14 വര്‍ഷത്തേക്ക് വനത്തിലേക്ക് അയക്കാനും ഭരതനെ രാജാവാക്കാനും കൈകേയിയോട് ആവശ്യപ്പെട്ടു.

കൈകേയിയുടെ മനസ്സിനെ സ്വാധീനിച്ച് രാമന്റെ വനവാസത്തിനും ഭരതന്റെ രാജ്യാഭിഷേകത്തിനും കാരണമായത് മന്ഥരയുടെ വാക്കുകളാണ്. മന്ഥരയുടെ പ്രേരണ മൂലമാണ് കൈകേയി ദശരഥനോട് രണ്ട് വരം ആവശ്യപ്പെടുന്നത്. ആദ്യവരത്തില്‍ ഭരതന്‍ രാജാവാകണമെന്നും രണ്ടാമത്തെ വരത്തില്‍ രാമന്‍ 14 വര്‍ഷം വനത്തില്‍ താമസിക്കണമെന്നും ആവശ്യപ്പെടുന്നു. ദശരഥനെ വിവാഹം കഴിച്ചപ്പോള്‍ കൈകേയിക്കൊപ്പം അയോധ്യയിലേക്ക് വിശ്വസ്തയായ ഒരു വേലക്കാരിയായി പോയ മന്ഥരയാണ് കൈകേയിയെ ചെറുപ്പകാലം മുതല്‍ വളര്‍ത്തിയത്.
കേകയ രാജാവായ അശ്വപതിയുടെ മകളാണ് കൈകേയി. കൈകേയിക്ക് ജനിക്കുന്ന മകന്‍ കോസലയുടെ രാജാവാകുമെന്ന് ദശരഥന്‍ കേകയ രാജാവിന് വാഗ്ദാനം നല്‍കിയിരുന്നു. ആദ്യ ഭാര്യയായ കൗസല്യയ്ക്ക് കുട്ടികളില്ലാത്തതിനാലും സ്വന്തമായി ഒരു മകനെ ജനിപ്പിക്കാന്‍ സാധ്യതയില്ലാത്തതിനാലും ദശരഥന് ഈ വാഗ്ദാനം നല്‍കാന്‍ കഴിഞ്ഞു.
ദശരഥ മഹാരാജാവിന് മൂന്നു പത്‌നിമാര്‍ ഉണ്ടായിരുന്നു. കോസല രാജകുമാരിയായ കൗസല്യയും കേകേയ  രാജകുമാരിയായ കൈകേയിയും മഗധയിലെ രാജകുമാരിയായ സുമിത്രയും. രാജാവിന്റെ   ആദ്യഭാര്യയായ കൗസല്യ ആയിരുന്നു പട്ടമഹിഷി.  എന്നാല്‍ അവര്‍ക്ക് കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നില്ല. പിന്നീടാണ് കേകേയ  രാജാവായ അശ്വപതി മന്നന്റെ  മകള്‍ കൈകേയിയെ വിവാഹം കഴിക്കുന്നത്. കന്യാശുല്‍ക്കമായി അവളില്‍ ഉണ്ടാകുന്ന മകന് യുവരാജസ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് രാജാവ് അവളെ ദശരഥന് വിവാഹം കഴിച്ച് നല്‍കുന്നത്. കൈകേയി അതിസുന്ദരിയായിരുന്നു കൗസല്യക്കാകട്ടെ കുട്ടികള്‍  ഉണ്ടായിരുന്നുമില്ല. അതിനാല്‍ തന്നെ രാജാവ് വാഗ്ദാനം നല്‍കിയാണ് അവളെ വിവാഹം കഴിച്ചത്. പിന്നീട് സുമിത്രയെ വിവാഹം കഴിക്കുമ്പോള്‍ വാഗ്ദാനമൊന്നും ചെയ്തിരുന്നില്ല. കേകേയം  പോലെ അത്ര പ്രബലമായ രാജ്യം ആയിരുന്നില്ല മഗധം.  
യുവരാജാവായി ശ്രീരാമനെ അഭിഷേകം ചെയ്യാനുളള ദശരഥ മഹാരാജാവിന്റെ തീരുമാനം പെട്ടെന്നായിരുന്നു. നാടെങ്ങും അലങ്കരിക്കപ്പെട്ടു കണ്ടപ്പോള്‍ മന്ഥര അത്ഭുതപ്പെട്ടു. കൗസല്യയും സുമിത്രയുമൊക്കെ ആഹ്ലാദത്തിലാണ്.ആ വിവരവുമായി മന്ഥര കൈകേയിയുടെ മുന്നിലെത്തി. കൈകേയിയും ആദ്യം ആഹ്ലാദിച്ചു. രാമന്‍ തനിക്കു പ്രിയങ്കരനാണ്. സര്‍വ്വഥാ യോഗ്യന്‍. സന്തോഷവാര്‍ത്ത എത്തിച്ച മന്ഥരയ്ക്ക് അവള്‍ സമ്മാനങ്ങള്‍ നല്‍കി. പക്ഷേ, മന്ഥര അതു വലിച്ചെറിഞ്ഞു ക്ഷോഭിച്ചു. ബുദ്ധികെട്ടവളേ! നീ എന്തറിഞ്ഞാണ് സന്തോഷിക്കുന്നത. ഇതിലൊരു ചതിയുണ്ട്. ഭരതനും ശത്രുഘ്നനും മാതുല രാജധാനിയില്‍ പോയിരിക്കുമ്പോള്‍ തിടുക്കപ്പെട്ട് എന്തിനീ അഭിഷേകം. രാമന്‍ രാജാവായാല്‍ അടുത്ത സഹായിയായി ലക്ഷ്മണനല്ലേ എപ്പോഴും ഉണ്ടാവുക. അപ്പോള്‍ അവരുടെ അമ്മമാരായ കൗസല്യയ്ക്കും സുമിത്രയ്ക്കും മഹാരാജ്ഞിമാരായി നന്നായി ഞെളിയാം. ദശരഥന്റെ പ്രിയപ്പെട്ടവളെന്നു പറയപ്പെടുന്ന നീയോ, ദാസിയെപ്പോലെ കഴിയേണ്ടിവരും. നിന്റെ മകനായ ഭരതന്‍ ദാസനെപ്പോലെയും; കഷ്ടം!'
ഇത്രയും കേട്ടപ്പോഴാണു കൈകേയിക്കു കാര്യബോധം ഉണ്ടായത്. 'ഇനി എന്താണ് ചെയ്യുക. അവള്‍ ചോദിച്ചു. ആ ചോദ്യത്തിനുളള മറുപടിയും സൂത്രവിദ്യയും മന്ഥരതന്നെ നല്‍കി.
പണ്ട് ശംബരാസുരനെതിരെയുളള യുദ്ധത്തില്‍ ദേവന്മാരെ സഹായിക്കാന്‍ ദശരഥന്‍ പോയിരുന്നല്ലോ. കൂടെ കൈകേയിയും തേരില്‍ ഉണ്ടായിരുന്നു. പത്തു ദിക്കിലേക്കും തേരു പായിച്ചുകൊണ്ടുളള ആ യുദ്ധത്തില്‍ ഒരു ഭാഗത്തെ തേര്‍ച്ചക്രത്തിന്റെ ഇളകിത്തെറിക്കാറായ ആണി സാഹസികമായി കൈകടത്തി ഉറപ്പിച്ചുനിര്‍ത്തിയതു കൈകേയി ആയിരുന്നു.
യുദ്ധം ജയിച്ചു വപ്പോഴാണ് ദശരഥന്‍ കാര്യങ്ങളറിയുന്നത്. തന്റെ വിജയത്തിനു പിന്നില്‍ കൈകേയിയുടെ കരങ്ങളായിരുന്നു. സന്തുഷ്ടനായ അദ്ദേഹം രണ്ടു വരങ്ങള്‍ ചോദിച്ചുകൊളളാന്‍ അവളെ നിര്‍ബന്ധിച്ചതാണ്.
'ഇപ്പോള്‍ എനിക്ക് ഒന്നും വേണ്ട, ആവശ്യം വരുമ്പോള്‍ ഞാന്‍ ചോദിച്ചുകൊളളാം' എായിരുന്നു കൈകേയിയുടെ മറുപടി. ആ വരങ്ങള്‍ രണ്ടും നീ ഇപ്പോഴാണ് ചോദിക്കേണ്ടതെന്ന് മന്ഥര ഓര്‍മ്മിപ്പിച്ചു. എന്തു വരമാണു ഞാന്‍ ചോദിക്കുക എായി കൈകേയിയുടെ വിഷമം. അതും മന്ഥര തീര്‍ത്തുകൊടുത്തു..രാമനു പകരം ഭരതനെ യുവരാജാവാക്കണം. രാമനെ പതിനാലു വത്സരം കാട്ടില്‍ കഴിയാന്‍ നിര്‍ബന്ധിച്ചയയ്ക്കുകയും വേണം.'
അത്രയും വേണോ എന്ന ശങ്കയുണ്ടായി കൈകേയിക്ക്. പക്ഷേ, മന്ഥര സമ്മതിച്ചില്ല. 'ചെറിയ  വിട്ടുവീഴ്ചപോലും അരുത്! വലിയ അധോഗതിയാവും നിനക്കു ഫലം. എത്ര നിര്‍ദ്ദയമായും പെരുമാറാം. ദശരഥ മഹാരാജാവ് സത്യലംഘനം ഇഷ്ടപ്പെടുന്ന ആളല്ല. അദ്ദേഹം സമ്മതിക്കുന്നതോടെ നീ അയോധ്യയുടെ മഹാറാണിയാകും' എന്നു മന്ഥര ഉറപ്പിച്ചു പറഞ്ഞു.
മന്ഥരയെക്കൊണ്ട് ഇത്രയും ഏഷണി പറയിക്കുന്നത് മറ്റാരുമല്ല; സരസ്വതീദേവിയാണ് എന്നത്രെ കഥ. ശ്രീരാമന്‍ യുവരാജാവായാല്‍, രാജസുഖങ്ങളില്‍ മുഴുകിപ്പോകുമോ എന്ന ഭയമുണ്ട് ദേവന്‍മാര്‍ക്ക്. എങ്കില്‍ പിന്നെ ലോകോപദ്രവകാരികളായ രാക്ഷസന്മാരെയും അവരുടെ നേതാവായ രാവണനെയും ആരാണ് വധിക്കുക?
സുഖങ്ങളില്‍ മുഴുകുമ്പോള്‍ മനുഷ്യനായാലും ദേവനായാലും ലക്ഷ്യം മറന്നുപോകാം. അധികാരത്തിലേറിക്കഴിഞ്ഞാല്‍ ഇറങ്ങിപ്പോരാനും മടി കാണും. സ്വാഭാവികമായ ഈ ഭയം മൂലമാണ് ദേവന്‍മാര്‍ പ്രത്യേകമായ യോഗം വിളിച്ചുകൂട്ടി സരസ്വതീദേവിയെ ചുമതലപ്പെടുത്തിയത്. 'ദേവീ! അവിടുന്നു മന്ഥരയുടെ നാവിലിരുന്നു രാമാഭിഷേകം മുടക്കാന്‍ വേണ്ടതൊക്കെ പറയിക്കണം.'
ദേവി തന്റെ ദൗത്യം നിര്‍വഹിച്ചു. ദേവന്മാരുടെ സ്വാര്‍ത്ഥതയാണോ അതിനു പിന്നില്‍? ലോകരക്ഷയ്ക്കുവേണ്ടിയുളള തീവ്രമായ ആഗ്രഹമോ? എന്തായാലും മനുഷ്യനായി പിറന്ന ഭഗവാനു ലോകത്തിനു മുഴുവന്‍ മാതൃകയാകാന്‍ കഴിഞ്ഞു.
അശ്വപതി മന്ഥരയെ കൈകേയിക്കൊപ്പം അയോധ്യയിലേക്ക് വിടാന്‍ ഒരു കാരണം കൂടിയുണ്ട്. പക്ഷികളുടെ ഭാഷ അറിയാവുന്ന രാജാവായിരുന്നു അശ്വപതി. എന്നാല്‍ പക്ഷികള്‍ പറയുന്ന കാരം മറ്റാരോടെങ്കിലും പറഞ്ഞാല്‍ മരിച്ചുപോകും എന്ന ഒരു വിപരീത വരം കൂടി ഉണ്ടായിരുന്നു.  പക്ഷികളുടെ ഭാഷ മനസ്സിലാക്കാന്‍ കഴിഞ്ഞതിനാല്‍, സമീപഭാവിയില്‍ മനുഷ്യവംശത്തെ മുഴുവന്‍ നശിപ്പിക്കാന്‍ കഴിയുന്ന നിരവധി ദുഷ്ട രാജാക്കന്മാര്‍ അപകടകാരികളായി ഉണ്ടാകുമെന്ന് അശ്വപതി രാജാവിന് മനസ്സിലായി, ശ്രീരാമന്റെ അവതാരമുണ്ടാകുമെന്നും ദശരഥ രാജാവ് രാമനെ വളരെയധികം സ്‌നേഹിക്കുന്നതിനാല്‍ കാട്ടിലേക്ക് പോയി ബ്രാഹ്മണരുടെയും  മറ്റ് മനുഷ്യരുടെയും തപസ്സും യാഗങ്ങളും നശിപ്പിക്കുന്ന രാക്ഷസന്മാരെ കൊല്ലാന്‍ അദ്ദേഹം രാമനെ അനുവദിക്കില്ലായിരുന്നു ന്നെും അശ്വപതിക്ക് നേരത്തെ തന്നെയറിയാമായിരുന്നു. . നിരവധി നിരപരാധികളുടെ ജീവന്‍ രക്ഷിക്കാന്‍ രാമനെ കാട്ടിലേക്ക് അയയ്ക്കാന്‍ സമയമാകുമ്പോള്‍ ഉപായങ്ങള്‍ ഉണ്ടാക്കണമെന്ന് മന്ഥരനോട് കല്‍പ്പിച്ചാണ് രാജാവ് മന്ദരയെ കൈകേകിയോടൊപി്പം അയക്കുന്നത്. . ശ്രീരാമന് മുഴുവന്‍ സംഭവവും പൂര്‍ണ്ണമായി അറിയാമായിരുന്നു. അതിനാല്‍ ലങ്കയില്‍ നിന്നു മടങ്ങിയെത്തുമ്പോള്‍  അദ്ദേഹം ആദ്യം മാതാ കൈകേയിയുടെ കാല്‍ക്കല്‍ തൊട്ടു നമസ്‌ക്കരിക്കുകയാണ് ചെയ്യുന്നത്..
അയോധ്യയുടെ സിംഹാസനം ഭരതന്റേതാണെന്നും രാമനെ രാജ്യത്തില്‍ നിന്ന് നാടുകടത്തണമെന്നും രാജ്ഞി കൈകേയിയെ ബോധ്യപ്പെടുത്താന്‍ മന്ദരക്കു കഴിഞ്ഞു. കൈകേയിയുടെ കുടുംബ ദാസി എന്ന നിലയില്‍, മന്ഥര ജനിച്ച കാലം മുതല്‍ അവളോടൊപ്പം താമസിച്ചു.
രാമായണത്തിലെ ഏറ്റവും നാടകീയവും സ്‌തോഭജനകവുമായ  രംഗമാണ് ശ്രീരാമപട്ടാഭിഷേകം മുടങ്ങുന്നത്. വിച്ഛിന്നാഭിഷേകം എന്നും പറയാം. ഇതിനു കാരണക്കാര്‍ രണ്ടു പേരാണ് ഉണ്ടായിരുന്നത്. കൈകേയിയും അവളുടെ ദാസിയായ മന്ഥരയും അയോധ്യയിലെ മുഴുവന്‍ ജനങ്ങളുടെയും ഇച്ഛക്കെതിരെ തന്റെ സ്വാര്‍ത്ഥ താല്പര്യത്തിനു വേണ്ടി നിലകൊണ്ട കൈകേയി ഏറ്റവും വെറുക്കപ്പെട്ടവളായി. കൂനിയായ മന്ഥരയാകട്ടെ എല്ലാ തിന്മകളുടെയും  വിത്തായി ലോകം തിരിച്ചറിഞ്ഞു.മന്ഥര കൈകേയിയുടെ ജ്ഞാതി ദാസിയായിയിരുന്നു.പിതാവായ അശ്വപതിമന്നന്‍  തന്റെ   മകളുടെ ഹിതം നോക്കുന്നതിനു  വേണ്ടിയാണ്  മന്ഥരയെ അയക്കുന്നത്. കൈകേയിയെ ഉപദേശിക്കാനും വേണ്ടി വന്നാല്‍  ശാസിക്കാനുമുള്ള സ്വാതന്ത്ര്യം അവള്‍ക്കുണ്ടായിരുന്നു.  കാര്യങ്ങളെ വളരെ രാഷ്ട്രീയമായാണ്  അവള്‍  നോക്കി കാണുന്നത്. വൈയക്തികമോ  വൈകാരികമോ  അല്ല അവളുടെ സമീപനം. തന്റെ   കക്ഷിക്ക് രാജ്യാവകാശം ലഭ്യമാകണം. അതിനുള്ള തന്ത്രങ്ങളാണ് അവള്‍ മെനയുന്നത്. തന്റെ യജമാനത്തിക്ക് നേട്ടം ഉണ്ടാക്കികൊടുക്കുക എന്നതാണ് യഥാര്‍ത്ഥ ദാസിയുടെ കര്‍ത്തവ്യം .മന്ദര ഇതു മാത്രമാണ് രാമായണത്തില്‍ ചെയ്യുന്നത്. രാമായണത്തില്‍ മന്ദര ഉങ്ങനെ ചെയ്തില്ലായിരുന്നവെങ്കില്‍ രാവണ നിഗ്രഹം നടക്കില്ല. അതിനാല്‍ തന്നെ രാവണ നിഗ്രഹത്തിനു യഥാര്‍ത്ഥ കാരണക്കാരി മന്ദരയാണെന്നു പറയാം.
രാമന്റെ വനവാസത്തിനുശേഷം രാമായണത്തില്‍ ഒരിക്കല്‍ മാത്രമേ മന്ഥര പ്രത്യക്ഷപ്പെടുന്നുള്ളൂ . കൈകേയി വിലയേറിയ വസ്ത്രങ്ങളും ആഭരണങ്ങളും സമ്മാനമായി നല്‍കിയ ശേഷം കൊട്ടാര ഉദ്യാനങ്ങളിലൂടെ നടക്കുമ്പോള്‍ ഭരതനും അര്‍ദ്ധസഹോദരനായ ശത്രുഘ്നനും അവളെ കണ്ടുമുട്ടുന്നു. അവളെ കണ്ട ശത്രുഘ്നന്‍ രാമന്റെ വനവാസത്തില്‍ കോപാകുലയായി അവളെ മാരകമായി ആക്രമിക്കുന്നു. ഒരു സ്ത്രീയെ കൊല്ലുന്നത് പാപമാണെന്നും അങ്ങനെ ചെയ്താല്‍ രാമന്‍ ഇരുവരോടും കോപിക്കുമെന്നും കൈകേയി ഭരതനോട് അപേക്ഷിക്കുന്നു. അദ്ദേഹം വഴങ്ങുകയും സഹോദരന്മാര്‍ പോകുകയും ചെയ്യുന്നു, അതേസമയം കൈകേയി മന്ഥരയെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു.
14 വര്‍ഷത്തെ വനവാസത്തിനുശേഷം രാമന്‍ സീതയെയും ലക്ഷ്മണനെയും കൂട്ടി അയോധ്യയിലേക്ക് വന്ന്  രാമന്റെ കിരീടധാരണത്തിനുശേഷം , രാമനും സീതയും തങ്ങളുടെ ഭൃത്യന്മാര്‍ക്ക് ആഭരണങ്ങളും വസ്ത്രങ്ങളും സമ്മാനിച്ചു. തുടര്‍ന്ന്, മന്ഥര എവിടെയാണെന്ന് രാമന്‍ കൈകേയിയോട് ചോദിച്ചു. മന്ഥര തന്റെ പ്രവൃത്തിയില്‍ വളരെ ഖേദിക്കുന്നുവെന്നുംരാമനോട് ക്ഷമ ചോദിക്കുന്നതിനായി അവള്‍ കാത്തിരിക്കുകയാണെന്നും കൈകേയി പറയുന്നു. രാമന്‍ ഒരു ഇരുണ്ട മുറിയിലേക്ക് പോയി , അവിടെ മന്ഥര തറയില്‍ കിടന്നു. ലക്ഷ്മണനെയും സീതയെയും രാമനെയും കണ്ടപ്പോള്‍, അവള്‍ തന്റെ വഞ്ചനയ്ക്ക് ക്ഷമ ചോദിച്ചു, രാമന്‍ അവളോട് ക്ഷമിച്ചു.

Content Highlights: ramayana masam 2025