റംസാന്‍; കനിവും കാരുണ്യവും പകരുക - കാന്തപുരം

കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ | ഫോട്ടോ:പി.കൃഷ്ണ പ്രദീപ്| മാതൃഭൂമി
കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ | ഫോട്ടോ:പി.കൃഷ്ണ പ്രദീപ്| മാതൃഭൂമി

കോഴിക്കോട്: സ്വയം വിലയിരുത്താനും നവീകരിക്കാനും ചുറ്റുമുള്ള മനുഷ്യര്‍ക്ക് കാരുണ്യമേകാനുമാണ് നോമ്പ് വിശ്വാസിയെ പ്രചോദിപ്പിക്കുന്നതെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ പറഞ്ഞു. 

തെറ്റായ പ്രവര്‍ത്തനങ്ങളെ ക്കുറിച്ച് ബോധമുണ്ടാവാനും സാമൂഹിക വിപത്തുകളില്‍ വീണുപോവാതെ ജാഗ്രതയുള്ളവരാവാനും നോമ്പ് മനുഷ്യനെ പ്രേരിപ്പിക്കുന്നുണ്ട്. 

നോമ്പിന്റെ ആത്മവീര്യം ചോര്‍ന്നുപോകാതെ കൂടുതല്‍ കരുത്തോടെ എല്ലാ പ്രതിസന്ധികളെയും അതിജയിക്കാന്‍ നേരായ വിശ്വാസം നമ്മെ പ്രാപ്തമാക്കേണ്ടതുണ്ടെന്നും കാന്തപുരം പറഞ്ഞു.

Content Highlights: ramzan, kanthapuram ap aboobacker musliyar