കുടുംബ ബജറ്റിനെക്കുറിച്ച് കുട്ടിക്ക് എന്തറിയാം? പുസ്തകങ്ങളിൽ മാത്രമല്ല, പുറത്തുമുണ്ട് പാഠങ്ങൾ അനവധി

#എൽ സുഗതൻ
പ്രതീകാത്മക ചിത്രം| ഫോട്ടോ: mathrubhumi
പ്രതീകാത്മക ചിത്രം| ഫോട്ടോ: mathrubhumi

ഏറെ വ്യത്യസ്തതകൾ ഉൾക്കൊള്ളുന്ന ഒരു പുതിയ അധ്യായനവർഷം ആരംഭിക്കുകയാണല്ലോ. ഒരു നല്ല തലമുറയെ സൃഷ്ടിച്ചെടുക്കുക എന്നുള്ളതാകണം അധ്യാപനത്തിന്റെ ആത്യന്തികമായ ലക്ഷ്യം. മൂല്യബോധമില്ലാത്ത ഒരു തലമുറയെ സൃഷ്ടിച്ചിട്ട് എന്തു കാര്യം. അതു നമ്മുടെ രാജ്യത്തോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ്. അധ്യാപകർക്കാണ് ഇക്കാര്യത്തിൽ ഏറ്റവും മുൻകൈ പ്രവർത്തനം നടത്താൻ കഴിയുന്നത്. തന്റെ മുന്നിൽ ഇരിക്കുന്ന കുട്ടി സ്വന്തം കുട്ടി ആണെന്നുള്ള ധാരണ ഓരോ അധ്യാപകർക്കും ഉണ്ടാകണം. ആ ഒരൊറ്റ  ചിന്താഗതി മതി നമ്മുടെ സമൂഹം നന്നാവാൻ. അത് കേവലം ഭരണകൂടത്തിന്റെ അഭ്യർത്ഥനയോ ഉത്തരവുകളോ ഒന്നുമുണ്ടാകാതെ സ്വതന്ത്രമായും ആത്മാർത്ഥമായും സത്യസന്ധമായും തന്റെ കുഞ്ഞുങ്ങൾക്ക് പകർന്നുകൊടുക്കാൻ കഴിയണം. പാഠപുസ്തകങ്ങൾക്കപ്പുറം ജീവിതമൂല്യങ്ങളും തൊഴിൽ നൈപുണ്യങ്ങളും പകർന്നു കൊടുക്കാൻ കഴിയണം. വിദ്യാഭ്യാസ സ്ഥാപനങ്ങളും രക്ഷകർത്താക്കളും ആഗ്രഹിക്കുന്ന പോലെ പാഠ്യവിഷയങ്ങളിലെ ഫുൾ എ പ്ലസുകൾക്കല്ല അധ്യാപകരും രക്ഷിതാക്കളും പ്രാധാന്യം കൊടുക്കേണ്ടത് മറിച്ച് നല്ലൊരു ജീവിതം കെട്ടിപ്പെടുക്കുവാൻ വേണ്ട സാഹചര്യം അവർക്ക് സൃഷ്ടിച്ചു കൊടുക്കുക എന്നുള്ളതാണ്.

കോവിഡ് കാലഘട്ടത്തിനുശേഷം  നമ്മുടെ കുട്ടികളിൽ അവരുടെ ചിന്താഗതിയിലും മനോഭാവത്തിലും വലിയ മാറ്റങ്ങളാണ് വന്നിരിക്കുന്നത്. അത് ഏറ്റവും കൂടുതൽ മനസ്സിലാക്കേണ്ടത് അധ്യാപകരും രക്ഷിതാക്കളുമാണ്. നമുക്കറിയാത്ത പല കാര്യങ്ങളിലും അവർക്ക് കൃത്യവും വ്യക്തവുമായ അവബോധം ഉണ്ടെന്നുള്ളത് നമ്മൾ മനസ്സിലാക്കുക. നമ്മുടെ ചിന്താഗതിയിൽ നിന്നും നോക്കുമ്പോൾ അവരെല്ലാം കുഴപ്പം പിടിച്ചവരാണെന്ന ധാരണ മിക്കവർക്കും ഉണ്ട്. കേവലം രണ്ടാഴ്ചകൾ കൊണ്ട് നിർത്തേണ്ടതല്ല കുട്ടികളിലെ ജീവിതമൂല്യ പഠനങ്ങൾ. എല്ലാ ദിവസവും അതത് ക്ലാസ് ടീച്ചേഴ്സ് ന് 10 മിനിറ്റ് നേരം അവരുമായി സംവദിക്കാൻ  കഴിയണം.

Content Highlights: Shaping Future Generations: Values & Skills

Continue reading