സ്‌കൂൾജീവിതം ആസ്വദിക്കൂ, മഴ ഭീഷണിയായാൽ അവധി തരാം - കളക്ടർ

പ്രതീകാത്മക ചിത്രം| ഫോട്ടോ: രതീഷ് പി.പി.
പ്രതീകാത്മക ചിത്രം| ഫോട്ടോ: രതീഷ് പി.പി.

കൊച്ചി: 'മഴയല്ലേ അവധി തരുമോ' - മേയ് മാസം അവസാനത്തോടെ മഴ കനത്തതോടെ അവധിയും ചോദിച്ച് ജില്ലാ കളക്ടറുടെ ഫെയ്‌സ്ബുക്ക് പേജിൽ എത്തുന്ന കുട്ടികളുടെ എണ്ണവും കൂടി. അവരോട് സ്‌കൂൾ ജീവിതത്തിന്റെ മനോഹാരിതയെ കുറിച്ച് വിവരിച്ച്, പഠിച്ച് മിടുക്കരാവാൻ പറയുകയാണ് ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ പങ്കുെവച്ച പോസ്റ്റിലാണ് ജില്ലാ കളക്ടർ ഇക്കാര്യം അറിയിച്ചത്.

‘‘ജീവിതത്തിലെ നല്ല കാര്യങ്ങളുടെ മ്യൂല്യം അത് അനുഭവിക്കുമ്പോൾ അറിഞ്ഞു എന്നു വരില്ല. ഒരു കാലം വരും. സ്‌കൂളിലേക്ക് തിരികെ പോകാൻ തോന്നും. അപ്പോൾ അതിന് സാധിക്കുകയില്ല. സ്‌കൂൾജീവിതം ഏറ്റവും നന്നായി ആസ്വദിക്കൂ. ഇനി ഇക്കാലം തിരികെ വരില്ല’’-ജില്ലാ കളക്ടർ പറഞ്ഞു.

മഴ കുറഞ്ഞതോടെ തിങ്കളാഴ്ച പുതിയ അധ്യയന വർഷം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ജില്ലയിലെ സ്‌കൂളുകൾ. മഴ മുന്നറിയിപ്പുള്ള സാഹചര്യങ്ങളിൽ മഴയുടെ തീവ്രതയും സുരക്ഷാ സാഹചര്യങ്ങളും പരിശോധിച്ച് കൃത്യമായി അവധി പ്രഖ്യാപിക്കുന്നതാണെന്നും കളക്ടർ പറഞ്ഞു.
 

Content Highlights: Kochi District Collector advises students seeking holidays due to rain to enjoy school life