രണ്ടാം വാരത്തിലേക്ക് കുതിച്ച് 'പടവെട്ട്'

റിലീസ് ചെയ്ത് രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോള്‍ മികച്ച ബുക്കിങ്ങും ഹൗസ്ഫുള്‍ ഷോകളുമായി നിവിന്‍ പോളി ചിത്രം പടവെട്ട് മുന്നേറുന്നു. 100ലേറെ തിയേറ്ററിലാണ് ചിത്രം രണ്ടാം വാരം പ്രദര്‍ശിപ്പിക്കുന്നത്. പുതിയ റിലീസുകള്‍ വന്നിട്ടും 'പടവെട്ടി'ന്റെ കളക്ഷനെ ബാധിച്ചിട്ടില്ല എന്ന് വേണം പറയാന്‍.
ഈ മാസം 21ന് റിലീസ് ചെയ്ത ചിത്രത്തിന് വലിയ പ്രേക്ഷകപ്രതികരണം ലഭിച്ചിരുന്നു. 20 കോടിയോളം രൂപയുടെ പ്രീ റിലീസ് ബിസിനസ്സ് കൂടി നടന്ന ചിത്രം ആദ്യ മൂന്ന് ദിവസത്തെ കളക്ഷനോടെ സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു. നെറ്റ്ഫ്‌ളിക്‌സ്, സൂര്യ ടിവി എന്നിവയാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയത്.
ഉത്തര മലബാറിലെ മാലൂര്‍ എന്ന ഗ്രാമത്തിലെ കര്‍ഷകരുടെ ജീവിതം പ്രമേയമാക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളി കോറോത്ത് രവി എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, അദിതി ബാലന്‍, രമ്യ സുരേഷ്, ഇന്ദ്രന്‍സ്, ദാസന്‍ കോങ്ങാട്, സുധീഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഗോവിന്ദ് വസന്തയുടേതാണ് ചിത്രത്തിന്റെ സംഗീതം. സണ്ണി വെയിന്‍ പ്രൊഡക്ഷന്‍സിന്റെ സഹകരണത്തില്‍ സരിഗമ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ദീപക് ഡി. മേനോന്‍ നിര്‍വഹിക്കുന്നു. എഡിറ്റര്‍: ഷഫീഖ് മുഹമ്മദ് അലി, ക്രീയേറ്റീവ് പ്രൊഡ്യൂസര്‍: അഭിജിത്ത് ദേബ്, ആര്‍ട്ട്: സുഭാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി, ലിറിക്‌സ്: അന്‍വര്‍ അലി, മേക്കപ്പ്: റോണെക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍: മഷര്‍ ഹംസ.
Content Highlights: padavettu movie enters into second week