ലുലുമാളിനെ ആവേശത്തിലാഴ്ത്തി തൈക്കുടം ബ്രിഡ്ജ്; പടവെട്ട് ഓഡിയോ ലോഞ്ച് ആഘോഷമാക്കി ആരാധകര്‍

തിരുവനന്തപുരം: നിവിന്‍ പോളി ചിത്രം പടവെട്ടിന്റെ ഓഡിയോ ലോഞ്ച് ആഘോഷമാക്കി ആരാധകര്‍. തിരുവനന്തപുരം ലുലുമാളില്‍ നടന്ന ചടങ്ങില്‍ തൈക്കുടം ബ്രിഡ്ജാണ് പടവെട്ടിലെ ഗാനങ്ങള്‍ അവതരിപ്പിച്ചത്. നിവിന്‍ പോളി, ലിജു കൃഷ്ണ, അദിതി ബാലന്‍ എന്നിവരും ചിത്രത്തിലെ മറ്റ് അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ചേര്‍ന്നാണ് ഓഡിയോ ലോഞ്ച് നിര്‍വ്വഹിച്ചത്.
ആയിരക്കണക്കിന് ആരാധകരാണ് ഓഡിയോ ലോഞ്ചിനായി ലുലുമാളില്‍ എത്തിയത്.മികച്ച പ്രതികരണമാണ് ഗാനങ്ങള്‍ക്ക് ലഭിച്ചത്.അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് ഈണം നല്‍കിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പഴയ മ്യൂസിക് ലേബലുകളില്‍ ഒന്നായ സരിഗമയാണ് ചിത്രത്തിന്റെ ഗാനങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിര്‍വ്വഹിച്ച പടവെട്ട് ഒക്ടോബര്‍ 21 ന് തീയേറ്ററുകളിലെത്തും.യൂഡ്ലീ ഫിലിംസും സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.നിവിന്‍ പോളിക്ക് പുറമേ അദിതി ബാലന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.ദീപക് ഡി. മേനോനാണ് ക്യാമറ.എഡിറ്റിങ് ഷഫീഖ് മുഹമ്മദലിയും സൌണ്ട് ഡിസൈന്‍ രംഗനാഥ് രവിയും നിര്‍വഹിക്കുന്നു.
Content Highlights: Fans celebrates Nivin Pauly movie Padavettu audio launch