പുണ്യാളനിലെ ആ ഡയലോഗ് തിരക്കഥയിൽ ഉള്ളതായിരുന്നില്ല, കയ്യിൽ നിന്നിട്ടത് -സുനിൽ സുഖദ

"പുണ്യാളൻ അഗർബത്തീസ് എന്ന ചിത്രത്തിൽ തൂങ്ങിച്ചാകാൻ പോകുന്നത് ഇവിടെയാണോ എന്നൊക്കെ ചോദിക്കുന്നുണ്ട്. അതൊന്നും സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നതല്ല. സ്പോട്ട് ഇപ്രംവൈസേഷനായിരുന്നു" എന്ന് പറയുകയാണ് നടൻ സുനിൽ സുഖദ. തന്റെ ഏറ്റവും പുതിയ ചിത്രം "പടച്ചോനേ ഇങ്ങള് കാത്തോളീ" യുടെ വിശേഷങ്ങൾ മാതൃഭൂമി ഡോട്ട് കോമിനൊപ്പം പങ്കുവെക്കുകയായിരുന്നു അദ്ദേഹം.
പേര് പോലെതന്നെ ഹാസ്യത്തിന് പ്രാധാന്യം നൽകികൊണ്ടുള്ള ചിത്രമാണ് പടച്ചോനേ ഇങ്ങള് കാത്തോളീ. ലീലാകൃഷ്ണൻ എന്ന ഹെഡ്മാസ്റ്ററുടെ വേഷമാണ് ഇതിൽ ചെയ്തിരിക്കുന്നത്. പേര് പോലെ തന്നെ ലീലാകൃഷ്ണൻ ഒരു പാട് ലീലാവിലാസങ്ങൾ കാണിക്കുന്ന ആളാണ്. ശ്രീനാഥ് ഭാസി സ്കൂളിലെ താത്കാലിക അധ്യാപകനായ ദിനേശൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ദിനേശൻ ജോലി സ്ഥിരപ്പെടാൻ വേണ്ടി ശ്രമിക്കുമ്പോൾ സഹായിക്കുന്നത് ലീലാകൃഷ്ണനാണ്. അത്യാവശ്യം പഞ്ചാരയായിട്ടുള്ള കഥാപാത്രമാണ് ലീലാകൃഷ്ണനെന്നും അത് സിനിമ തീയേറ്ററിൽ എത്തുമ്പോൾ കണ്ട് ആസ്വദിക്കാമെന്നും പറയുകയാണ് സുനിൽ സുഖദ.
തീയേറ്റർ എക്സീപീരിയൻസ് നമുക്ക് ഈസിയായി പെർഫോം ചെയ്യാൻ സഹായിക്കും. പുണ്യാളൻ എന്ന ചിത്രത്തിൽ തൂങ്ങിച്ചാകാൻ പോകുന്നത് ഇവിടെയാണോ എന്നൊക്കെ ചോദിക്കുന്നുണ്ട്. അതൊന്നും സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നതല്ല. സ്പോട്ട് ഇപ്രംവൈസേഷനായിരുന്നു. നാടകത്തിൽ നിന്ന് വന്നതുകൊണ്ടാകും ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുന്നത്. ഇതിലെ മറ്റൊരു കാര്യമെന്നത് എല്ലാ സംവിധായകരും അതിന് സമ്മതിക്കണമെന്നില്ല. നല്ല സംവിധായകരാണെങ്കിൽ അതിന്റെ സെൻസ് കിട്ടിയാൽ അത് ഉപയോഗിച്ചോളാൻ പറയും. ചില സംവിധായകർ വേണ്ടായെന്ന് പറഞ്ഞ് കടുംപിടുത്തം പിടിക്കാറുണ്ട്. ഒന്നോ രണ്ടോ തവണ ചോദിച്ചിട്ട് വേണ്ടാന്ന് പറഞ്ഞാൽ പിന്നെ ചെയ്യാൻ പോകാറില്ലെന്നും പറയുകയാണ് അദ്ദേഹം.
രഞ്ജിത്ത് ശങ്കർ എന്ന സംവിധായകൻ വളരെ ഫ്രണ്ട്ലി ആയിട്ടുള്ള ആളാണ്. പുള്ളി ഉള്ളത് നമ്മൾ അറിയാറില്ല. അപ്പോൾ നമുക്ക് നന്നായി പെർഫോം ചെയ്യാൻ സാധിക്കും അത് സംവിധായകരുടെ ഗുണമാണ്. കൂടാതെ തിയേറ്റർ എക്സ്പീരിയൻസ് നമുക്ക് ഈസിയായി പെർഫോം ചെയ്യാൻ സഹായിക്കുന്നുവെന്നതാണ്. നാടകത്തിൽ അഭിനയിക്കുന്നവർക്ക് എപ്പോഴും സിനിമയിൽ അവസരം കിട്ടിയെന്ന് വരില്ല. നാടകമോ ഷോർട് ഫിലിമോ നമുക്ക് അവസരം കിട്ടിയാൽ അതൊക്കെ നമ്മൾ ഉപയോഗിക്കേണ്ടതായിട്ടുണ്ടെന്നും സുനിൽ സുഗത പറയുന്നു.
Content Highlights: sunil sukhada interview, sunil sukhada about his new movie padachone ingalu katholi