അധികാരം ഇത്രയ്ക്ക് സൗമ്യമാവുമോ? കല്‍പറ്റ നാരായണന്‍ എഴുതുന്നു

ഉമ്മൻചാണ്ടിയുടെ ഭരണത്തിലെ സ്മരണീയമായ ഒരിനം മാത്രമായിരുന്നില്ല ജനസമ്പർക്കപരിപാടി, അതായിരുന്നു ആദ്യന്തം ഉമ്മൻചാണ്ടി. മത്സ്യം ജലത്തിൽ എന്നപോലെ അദ്ദേഹം ആൾക്കൂട്ടത്തിൽ സ്വസ്ഥനായി. ഒടുവിൽ ജനസാഗരത്തിൽ അദ്ദേഹം എന്നേക്കും സ്വസ്ഥനായി. ജനത്തിൽ അദ്ദേഹത്തിന് വിശ്വാസമുണ്ടായിരുന്നു, തന്നിലാരോപിച്ച കറകൾ അവർ കണ്ണീരുകൊണ്ട് കഴുകുമെന്ന്. ഉമ്മൻചാണ്ടിയെക്കുറിച്ച് അടുത്തറിഞ്ഞ ഓരോ ആൾക്കും ഒരു കഥയെങ്കിലുമുണ്ട് പറയാനായി. തനിക്ക് അദ്ദേഹം ഉപകരിച്ച കഥ. ഇനി അദ്ദേഹം കല്ലറയ്ക്കുപുറത്ത് ആ കഥകളിൽ വസിക്കും. വാസ്തവങ്ങളെക്കാൾ വലിയ വാസ്തവമായി, ഒരൈതിഹ്യമായി.
ഇൻജക്‌ഷൻ സൂചി കയറ്റി വലിച്ചെടുക്കുന്നതിനിടയിലുള്ള ചെറിയ ഇടവേളയിൽ ഉമ്മൻചാണ്ടി ഉറങ്ങുമായിരുന്നുവത്രേ. അവസരംകിട്ടാത്ത ഉറക്കം, കാത്തിരുന്ന പരാതിക്കാരനെപ്പോലെ കിട്ടിയ പഴുതിൽ കയറിപ്പറ്റുന്നതാവാം.
എവിടെയും എപ്പോഴും കയറിപ്പറ്റാനുള്ള സ്വാതന്ത്ര്യം സങ്കടക്കാർക്കുണ്ടായിരുന്നു. ദിവസത്തിന് 24 മണിക്കൂറിലധികം ദൈർഘ്യം ദൈവം അദ്ദേഹത്തിനു മാത്രമെങ്കിലും നൽകേണ്ടതായിരുന്നു.
സമയത്തിനുേണ്ണണ്ട, ഉറേങ്ങണ്ട, പുറപ്പെേടണ്ട, എപ്പോഴും അടുത്തഘട്ടത്തിലേക്കുള്ള വഴിയിൽ. ഡൈ ചെേയ്യണ്ട, മുടി ചീകണ്ട, പൗഡറിേടണ്ട, ആൾക്കൂട്ടമാണ് ബ്യൂട്ടി പാർലർ.
ജനങ്ങളെ മുട്ടിയുരുമ്മി അയാൾ സുന്ദരനായി. ഉത്സവത്തിനു കൂടുന്ന ആളുണ്ടായിരുന്നു എന്നും ചുറ്റിൽ. കൊടിയിറങ്ങാത്ത ഒരുത്സവത്തിന്റെ പ്രസരിപ്പോടെ നടുവിൽ അയാളും. കേരളംകണ്ട നേതാക്കളിൽ ഏറ്റവും ആകർഷകമായ ചിരി ഉമ്മൻചാണ്ടിയുടേതായിരുന്നു. പ്രായം ചെല്ലുന്തോറും അത് കൂടുതൽ ആർദ്രമായി, മധുരമായി.
ഇങ്ങനെ കാലുഷ്യമില്ലാതെ ചിരിക്കാനാവണമെങ്കിൽ, ക്ഷോഭിക്കാതെ, ഇൗർഷ്യയില്ലാതെ പെരുമാറാനാവണമെങ്കിൽ, സ്നേഹത്തിന്റെ വലിയ നീക്കിയിരിപ്പുതന്നെ അദ്ദേഹത്തിനുണ്ടായിരിക്കണം. എങ്കിലും അദ്‌ഭുതംതോന്നുന്നു, അധികാരം ഇത്രയ്ക്ക് സൗമ്യമാവുമോ?
Content Highlights: oommen chandy, can power be so gently