ചിട്ടയോടെ ഓണപ്പൂക്കളം; പൂക്കളം ഒരുക്കേണ്ടതിങ്ങനെ

Bhopal, Aug 16 (ANI): Women devotees of the Malayali community make a floral-based Rangoli (pookalam) as part of the Onam celebrations at Kolar's Mahabali Nagar, in Bhopal on Sunday. (ANI Photo)
Bhopal, Aug 16 (ANI): Women devotees of the Malayali community make a floral-based Rangoli (pookalam) as part of the Onam celebrations at Kolar's Mahabali Nagar, in Bhopal on Sunday. (ANI Photo)

അത്തംനാളിൽ ഒരു വളയം തുമ്പപ്പൂ മാത്രമേ പൂക്കളത്തിന് പാടുള്ളൂ. രണ്ടാംദിവസം രണ്ടുതരം പൂക്കളും, മൂന്നാംദിവസം മൂന്നുതരം അങ്ങനെ പത്താംദിവസം പത്തുതരം പൂക്കളും ഉപയോഗിച്ച് വർണപ്പൂക്കളമൊരുക്കും.

അത്തം

മഹാബലി പാതാളത്തിൽനിന്ന് കേരളത്തിലേക്ക് യാത്ര തിരിക്കുന്ന ദിവസം. മുറ്റത്ത് ചാണകം മെഴുകി തുമ്പയാണ് ആദ്യദിവസം ഇടുന്നത്. ആദ്യദിനം ഒരുനിര മാത്രമേ പാടുള്ളു.

ചിത്തിര

രണ്ടാംദിനം തുമ്പപ്പൂവിനൊപ്പം തുളസി കൂടിവെക്കും. അത്തം, ചിത്തിര, ചോതി നാളുകളിൽ ഈ രണ്ടുപൂക്കൾ മാത്രം.

ചോതി

തുമ്പയും തുളസിയും. മൂന്ന് ചുറ്റ് പൂക്കളും

വിശാഖം

നിറമുള്ള പൂക്കളിട്ട് തുടങ്ങാം. നാലുനിറങ്ങളിൽ പൂക്കളം ഒരുക്കുന്നു. മന്ദാരം, തെച്ചിപ്പൂവ്, മല്ലികപ്പൂവ്, ചെമ്പരത്തി, വെള്ള-നീല പൂക്കൾ ഒക്കെയാവാം

അനിഴം

അനിഴം നാളിൽ കുട (ഈർക്കിലിയിൽ ചെമ്പരത്തിപ്പൂവും മറ്റു പൂക്കളും കോർത്തുവെക്കുക) കുത്തും, വാഴപ്പിണ്ടിയിലോ വാഴത്തടയിലോ ആണിത്.

തൃക്കേട്ട

ആറിനം പൂക്കൾ. ആറാം ദിവസം പൂക്കളത്തിന്റെ നാലുദിക്കിലും കാൽ നീട്ടും (വലുപ്പം കൂട്ടും)

മൂലം

ഇന്നത്തെ പൂക്കളം ചതുരാകൃതിയിലാകണം. നാലുദിക്കിലും ഈർക്കിൽ കുത്തിനിർത്തി പൂവെക്കാം. ഈ ദിവസത്തിനുശേഷം പൂക്കളം ഏത് ആകൃതിയിൽ വേണമെങ്കിലും തീർക്കാം.

പൂരാടം

പൂക്കളത്തിന്റെ വളയം എട്ടാകും. കാക്കപ്പൂവ്, ചെമ്പരത്തികൾ, തെച്ചിപ്പൂവ്, കൊങ്ങിണിപ്പൂവ് തുടങ്ങിയവയാകാം

ഉത്രാടം

പൂക്കളം ഏറ്റവും വലുതാകുന്ന ദിവസമാണിത്. ഇഷ്ടമുള്ള പൂക്കൾകൊണ്ട് പൂക്കളമൊരുക്കാം. ചിലയിടങ്ങളിൽ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കും. മണ്ണുകൊണ്ടോ തടികൊണ്ടോ വിഗ്രഹങ്ങൾ നിർമിച്ച് ഇലയിൽ പ്രതിഷ്ഠിക്കും.

തിരുവോണം

തിരുവോണപ്പുലരിയിൽ കുളിച്ച് കോടിവസ്ത്രമണിഞ്ഞ് പൂക്കളത്തിന് മുൻപിൽ ആവണിപ്പലകയിലിരിക്കും. ഓണത്തപ്പന്റെ സങ്കല്പത്തിന് മാവൊഴിച്ച് പൂക്കുല നിരത്തി പുടവ നേദിക്കും. വിഗ്രഹങ്ങൾ പൂക്കൾ കൊണ്ട് അലങ്കരിക്കുകയും പാലട, പഴം, ശർക്കര തുടങ്ങിയവ നേദിക്കുകയും ചെയ്യും. ചിലയിടങ്ങളിൽ കുടുംബത്തിലെ മുതിർന്ന കാരണവന്മാർ ചതയംവരെ പൂജനടത്തുന്ന പതിവുമുണ്ട്. തൂശനിലയിൽ ദർഭപ്പുല്ല് വിരിച്ച് തൃക്കാക്കരയപ്പനെ ആർപ്പുവിളിച്ചും സ്വീകരിക്കും. ഉത്രട്ടാതിനാളിൽ പ്രതിഷ്ഠ ഇളക്കിമാറ്റും.

നാട് അകലെയാണെങ്കിലും, ഓണം അടുത്തുണ്ട്...

പ്രവാസത്തിലിരുന്നും ഓണം അറിയാം, ഓർക്കാം, ആഘോഷിക്കാം,
മാതൃഭൂമി ഇ-പേപ്പറിൽ നിങ്ങൾക്കായി
ഓണവിശേഷങ്ങളുമായി 4 സ്‌പെഷ്യൽ പേജുകൾ.
നാട്ടിലെ ഓണം മനസ്സിലേറ്റാൻ,
ഇന്നുതന്നെ മാതൃഭൂമി ഇപേപ്പർ സബ്‌സ്‌ക്രൈബ് ചെയ്യൂ!

Content Highlights: Step-by-step Pookalam layout instructions from Atham to Thiruvonam., Traditional flower selection rules for each of the ten Onam days., Significance of Thrikkakara Appan and ritualistic offerings.