ഓണം സ്പെഷൽ ശർക്കരവരട്ടി ഉണ്ടാക്കാം

ശര്‍ക്കരവരട്ടി|photo:canva
ശര്‍ക്കരവരട്ടി|photo:canva

എളുപ്പത്തിൽ ശർക്കര വരട്ടി തയാറാക്കാവുന്ന വിധം ആണ് ഇവിടെ പങ്കുവെക്കുന്നത്. 250gm ശർക്കര വരട്ടിക്ക് ആവിശ്യമായ ചേരുവകൾ;

ചേരുവകൾ

ഇടത്തരം വാഴക്കായ :500gm

ശർക്കര :250gm

അരിപൊടി :3tbs

ചുക്ക് പൊടി :10gm

ജീരകപ്പൊടി :2tbs

ഏലയ്ക്ക പൊടി : 10 ഏലക്ക പൊടിച്ചത്

ഉപ്പ് : ആവശ്യത്തിന്

വെള്ളം : ആവശ്യത്തിന്

എണ്ണ : വറുക്കുവാൻ

തയാറാകുന്ന വിധം:

വാഴക്ക തൊണ്ടു കളഞ്ഞു വെള്ളത്തിൽ കുറച്ച നേരം ഇട്ടുവയ്ക്കുക. ശേഷം കട്ടിയുള്ള ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക. ഈ മുറിച്ചെടുത്ത കഷ്ണങ്ങൾ വെള്ളത്തിലിട്ട് കറ പോകുന്നത് വരെ നന്നായി കഴുകി എടുക്കുക.

ഒരു അര ഗ്ലാസ്സ് വെള്ളത്തിൽ 1-11/2 tbs ഉപ്പിട്ട് വക്കുക. വലിയ ഉരുളിയിലോ ചീനച്ചട്ടിയിലോ എണ്ണ ഒഴിച്ചു ചൂടാക്കാൻ വക്കുക, ചൂടായാൽ അരിഞ്ഞു വൃത്തിയാക്കി വച്ചിരിക്കുന്ന കായ ഇടുക. ഒരു പപ്പട കമ്പിയോ തവിയോ വച്ച ഇടക്ക് ഇടക്ക് ഇളക്കി കൊടുക്കണം.

ഇടക്ക് ഇടക്ക് തയാറാക്കി വച്ചിരിക്കുന്ന ഉപ്പുവെള്ളം തളിച്ച കൊടുക്കണം. തുടർച്ചയായി ഇളക്കിയാൽ കട്ട പിടിക്കാതെ തന്നെ കായ എല്ലാം മൊരിഞ്ഞു കിട്ടും. മുറുകി തുടങ്ങിയാൽ ഒരു കഷ്ണം കായ എടുത്തു പൊട്ടിച്ച നോക്കുക, എളുപ്പത്തിൽ പൊട്ടിയാൽ തയാറായെന്ന് അർഥം. ശേഷം കോരി എടുത്ത് ചൂടാറാൻ വക്കുക,ഒരു പേപ്പറിൽ നിരത്തി ഇട്ടാൽ മതി.

ഒരു പാത്രത്തിൽ (ഉരുളിയിൽ )ശർക്കരയും 1 മുതൽ 1-1/ 2 കപ്പ് വെള്ളവും ചേർത്ത ഉരുക്കാൻ വക്കുക. നന്നായി ഉരുകി കഴിഞ്ഞാൽ, വിരല് കൊണ്ട് തൊട്ടു നോക്കി നൂൽ പരുവമായോ എന്ന ഉറപ്പ് വരുത്തണം. അങ്ങനെയെങ്കിൽ തയ്യാറാക്കി വച്ചിരിക്കുന്ന കായ വറുത്തത് ഇതിലേക്കിട്ട് നന്നായി ഇളക്കുക.

കൂടെ ചുക്ക് പൊടി, ഏലക്ക പൊടി, ജീരക പൊടി എന്നിവ ചേർത്ത് കൊടുക്കുക. ഒരു 2 -3 tbs അരിപൊടി കൂടി ചേർത്ത നന്നായി ഇളക്കുക . ശേഷം തീ അണച്ചു ചൂടാറാണ് വക്കുക. ചൂട് പോകുന്തോറും ശർക്കര വരട്ടി ക്രിസ്പി ആയി വരുന്നതായിരിക്കും

Content Highlights: Easy step-by-step guide to making crispy Sharkara Varatti, Exact ingredient measurements for 250gm Sharkara Varatti, Traditional Kerala style preparation method using raw banana and jaggery, Tips to get the perfect crispiness with rice flour and spices