ഓണക്കാലത്ത് കടകളിൽ ഷോപ്പിങ്ങിന് പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

-
-

ജീവിതത്തിന്റെ എല്ലാ മേഖലകളെയും കോവിഡ് 19 മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. എട്ടുമാസമായി നാം കോവിഡിനെ ഭയന്നു ജീവിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് തീവ്രമായി നമുക്കു ചുറ്റും ഉള്ളതിനാൽ ഈ ഓണക്കാലത്ത് ഷോപ്പിങ്ങിന് പോകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. 

  • പനി, ജലദോഷം, തൊണ്ടവേദന എന്നീ രോഗലക്ഷണങ്ങളുള്ളവർ കടയ്ക്കുള്ളിൽ പ്രവേശിക്കരുത്. 
  • കടകളിൽ പ്രവേശിക്കുന്നതിന് മുൻപും ശേഷവും കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കുക. 
  • മാസ്‌ക്ക്, മൂക്കും വായും മൂടുന്ന വിധം ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. സംസാരിക്കേണ്ടി വരുമ്പോൾ മാസ്‌ക് താഴ്‌ത്തേണ്ടതില്ല.
  • വാങ്ങാനുദ്ദേശിക്കുന്ന സാധനങ്ങളുടെ തയ്യാറാക്കിയ ലിസ്റ്റുമായി കടയ്ക്കുള്ളിൽ പ്രവേശിക്കുക. 
  • കടയ്ക്കുള്ളിൽ അധികസമയം ചെലവഴിക്കരുത്. സാമൂഹിക അകലം കൃത്യമായി പാലിക്കുക. 
  • കടയ്ക്കുള്ളിൽ തിരക്കുണ്ടെങ്കിൽ ക്ഷമയോടെ പുറത്ത് കാത്തുനിൽക്കുക. 
  • കടയിലെ ജീവനക്കാരും മാസ്‌ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. 
  • വാങ്ങാനുദ്ദേശിക്കുന്ന സാധനങ്ങൾ മാത്രം കൈകൊണ്ട് എടുക്കുക. 
  • കടയ്ക്കുള്ളിൽ ചുമരുകൾ, ഷെൽഫുകൾ, ഗോവണിയുടെ കൈവരികൾ, മറ്റ് വസ്തുക്കൾ തുടങ്ങിയവയിൽ കഴിവതും സ്പർശിക്കാതിരിക്കുക. 
  • പണമിടപാടിന് മുൻപും ശേഷവും കൈകൾ അണുവിമുക്തമാക്കുക.

കടപ്പാട്: ആരോഗ്യകേരളം

Content Highlights: Corona Virus outbreak, Things to know when going to shopping during Onam, Covid19, Health 

Content Highlights: