കാളൻ കളറാക്കാം ഇതാ പഴം നുറുക്കു കാളൻ

പഴം നുറുക്ക് കാളന്‍ | ഫൊട്ടൊ: സിദ്ദിക്കുല്‍ അക്ബര്‍  മാതൃഭൂമി
പഴം നുറുക്ക് കാളന്‍ | ഫൊട്ടൊ: സിദ്ദിക്കുല്‍ അക്ബര്‍ മാതൃഭൂമി

ഓണ സദ്യയിലെ കാളൻ ഇത്തവണ വ്യത്യസ്തമാക്കണമെന്ന് തോന്നുന്നുണ്ടോ ഇതാ പഴം നുറുക്കു കാളൻ തയ്യാറാക്കിക്കോളു

ചേരുവകൾ

  1. ഏത്തപ്പഴം- മൂന്നെണ്ണം
  2. മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ
  3. തൈര്- അര ലിറ്റർ
  4. തേങ്ങ- ഒന്ന്
  5. ജീരകം- കാൽ ടീസ്പൂൺ
  6. ഉലുവ- കാൽ ടീസ്പൂൺ
  7. വറ്റൽ മുളക്- മൂന്നെണ്ണം
  8. കറിവേപ്പില- മൂന്ന് തണ്ട്
  9. മുളകുപൊടി- കാൽ ടീസ്പൂൺ
  10. കുരുമുളക്‌പൊടി- അര ടീസ്പൂൺ
  11. വെളിച്ചെണ്ണ- 50 മില്ലി
  12. ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

അധികം പഴുത്ത് ഉടയാത്ത പഴമാണ് വേണ്ടത്. പഴം വലിയ കഷണങ്ങളായി മുറിച്ച് അൽപം വെള്ളവും ഉപ്പും മഞ്ഞൾപ്പൊടിയും മുളക്‌പൊടിയും ചേർത്ത് വേവിക്കുക. ശേഷം ഇതിലേക്ക് ജീരകവും തേങ്ങയും ചേർത്ത് അരച്ചെടുത്തത് മിക്‌സ് ചെയ്യാം. ചെറുതായി തിളവരുമ്പോൾ ഇറക്കി തൈര് ഉടച്ചത് ചേർക്കുക.  ഇതിലേക്ക് കുരുമുളക് പൊടി വിതറാം. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി വറ്റൽ മുളക്, കടുക്, ഉലുവ, കറിവേപ്പില എന്നിവയിട്ട് താളിച്ച് കാളന് മുകളിൽ ഒഴിക്കാം. ചൂടോടെ വിളമ്പാം.

Content Highlights: Kerala nadan pazham nurukku kalan recipe