കസവ് നെയ്യുന്ന കൂത്താമ്പുള്ളിയിലെ കൈത്തറി ഗ്രാമങ്ങൾ

ഓണക്കാലം കൈത്തറി ഗ്രാമങ്ങൾക്ക് ഉത്സവകാലമാണ്. വിവാഹങ്ങളും ഓണാഘോഷങ്ങളും പൊടിപൊടിക്കുന്ന കാലം. നൂറ്റാണ്ടുകളുടെ പഴമയുള്ള തൃശൂർ കൂത്താമ്പുള്ളി കൈത്തറി ഗ്രാമം ഇത്തവണയും പുത്തൻ ഡിെൈസെനുകളും കളക്ഷനുമായി തയ്യാറായിക്കഴിഞ്ഞു. റൂറൽ ആർട്ട് ഹബ്ബ് പദ്ധതിയുടെ ഭാ​ഗമായ 20 പൈതൃക ​ഗ്രാമങ്ങളിൽ‌ ഒന്നാണ് കൂത്താമ്പുള്ളി.  തൃശ്ശൂർ ജില്ലയുടെ അതിർത്തിയിൽ തിരുവല്വാമലയോട് ചേർന്നാണ് കൂത്താമ്പുള്ളി ​ഗ്രാമം സ്ഥിതിചെയ്യുന്നത്. ഭാരതപ്പുഴയും ​ഗായത്രിപ്പുഴയും സം​​ഗമിക്കുന്ന ​ഗ്രാമം. നാനൂറിലധികം വർഷം മുൻപ് മൈസൂരിൽ നിന്ന് കുടിയേറിയവരാണ് കൂത്താമ്പുള്ളിയിലെ മുൻതലമുറ.  'കൂത്താമ്പുള്ളിയുടെതാണെന്ന പേരിൽ പവർലൂം സാധനങ്ങളാണ് വിൽക്കുന്നത്. അത് ഉണ്ടാക്കുന്നത് ആരാണെന്നോ എവിടെയാണെന്നോ അറിയില്ല. കൂത്താമ്പുള്ളിയിൽ വെള്ളയും ​കസവും മാത്രമേ ഉണ്ടാവൂ', കൂത്താമ്പുള്ളിയിലെ ​ഗുണശേഖരൻ പറഞ്ഞു. 

Content Highlights: Kuthampully Handloom