മാങ്ങ അച്ചാർ ഉണ്ടാക്കാം

ഓണസദ്യയിലേയ്ക്ക് രുചിയേറുന്ന മാങ്ങ അച്ചാറുണ്ടാക്കാം
ചേരുവകൾ
1. പച്ച മാങ്ങ - 2 എണ്ണം
2. മുളക്പൊടി - 2 ടേബിൾ സ്പൂൺ
3. മഞ്ഞൾപൊടി - 1 ടീസ്പൂൺ
4. കായപ്പൊടി - 1/4 ടീസ്പൂൺ
5. ഉലുവ പൊടി - 1 ടീസ്പൂൺ
6. കടുക് - 1 ടീസ്പൂൺ
7. വിനാഗിരി - 1 ടേബിൾ സ്പൂൺ
8. വെജിറ്റബിൾ ഓയിൽ - 2 ടേബിൾ സ്പൂൺ
9. ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മാങ്ങ നന്നായി കഴുകി തൊലിയോടൊപ്പം ചെറുതായി നുറുക്കുക. നുറുക്കി വച്ച മാങ്ങായിലേക്ക് ഉപ്പും മഞ്ഞൾപൊടിയും യോജിപ്പിച്ച് 10 മിനിറ്റ് മാറ്റി വെയ്ക്കുക. ചീന ചട്ടിയിൽ വെജിറ്റബിൾ ഓയിൽ ഒഴിച്ചു ചൂടാക്കുക. എണ്ണ ചൂടായ ശേഷം അതിലേക്ക് കടുക് പൊട്ടിച്ച്, ഉലുവ പൊടിയും, കായ പൊടിയും ചേർക്കുക. അതിനു ശേഷം മുളക് പൊടി ഇട്ടു യോജിപ്പിച്ച് നുറുക്കി വച്ചിരിക്കുന്ന മാങ്ങയിൽ ഒഴിക്കുക. ഇതിലേക്ക് വിനാഗിരി ഒഴിച്ച് നന്നായി യോജിപ്പിക്കുക. ഭരണിയിലോ കുപ്പിയിലോ ആക്കി വായു കടക്കാത്ത വിധം നന്നായി അടച്ചു വെക്കുക. സ്വാദിഷ്ടമായ മാങ്ങാ അച്ചാർ തയ്യാർ.
Content Highlights: Simple and fast Kerala-style raw mango pickle recipe, Ideal traditional accompaniment for Onasadya, Step-by-step preparation guide with easily available ingredients