വിളമ്പാം രുചിയേറും എരിശ്ശേരി

എരിശ്ശേരി |photo:ai image
എരിശ്ശേരി |photo:ai image

സദ്യ അടിപൊളിയാക്കാൻ എരിശ്ശേരി ഉണ്ടാക്കാം.

ചേരുവകൾ

1. മത്തങ്ങ - ഒന്നര കപ്പ്

2. വൻപയർ - അര കപ്പ്

3. തേങ്ങാ ചിരവിയത് - ഒരു കപ്പ്

4. മുളക്‌പൊടി - ഒരു ടീസ്പൂൺ

5. കുരുമുളക്‌പൊടി - ഒരു ടീസ്പൂൺ

6. നല്ല ജീരകം - അര ടീസ്പൂൺ

7. കടുക് - ഒരു ടീസ്പൂൺ

8. കറിവേപ്പില - ആവശ്യത്തിന്

9. ഉപ്പ് - ആവശ്യത്തിന്

10. നെയ്യ് - രണ്ട് ടീസ്പൂൺ

11. വെളിച്ചെണ്ണ - ആവശ്യത്തിന്

12. ചുവന്ന മുളക് - രണ്ട് എണ്ണം

തയാറാക്കുന്ന വിധം :

അര കപ്പ് വെള്ളം ഒഴിച്ചു പയർ കുക്കറിൽ വേവിച്ചെടുക്കുക. തേങ്ങ, ജീരകം എന്നിവ നല്ല വണ്ണം അരച്ച് മാറ്റിവെക്കുക. മത്തങ്ങ അല്പം വെള്ളവും, മുളക്‌പൊടി, മഞ്ഞൾപ്പൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവയും ചേർത്തു ഒരു പാനിൽ വേവിക്കുക. ഇനി വേവിച്ച മത്തങ്ങ ചെറുതായ് ഒന്ന് ഉടച്ചു കൊടുക്കുക. അതിലേക് വേവിച്ച പയർ ചേർത്തു നന്നായി മിക്‌സ് ചെയ്യുക. ഇതിലേയ്ക്ക് തേങ്ങാ മിക്സും കൂടി ചേർത്ത് യോജിപ്പിച്ചു അല്പനേരം തിളപ്പിക്കുക. ഇനി തീ ഓഫ് ചെയ്ത് ഇതിലേക്ക് എണ്ണയിൽ കടുക് , കറിവേപ്പില, ചുവന്ന മുളക് എന്നിവ താളിച്ചു ചേർക്കുക.

ഇനി ഒരു പാൻ വെച്ചു അതിലേക് നെയ് ഒഴിച്ച് അല്പം തേങ്ങ വറുത്തു എടുക്കണം. അതിലേക് വേണമെങ്കിൽ ഇച്ചിരി കുരുമുളക് പൊടി ഇടാം. ഇനി ഈ തേങ്ങാ വറുത്തതും കൂടി എരിശ്ശേരിയിലേക് ചേർത്ത് നല്ല വണ്ണം കൂട്ടിയോജിപ്പിക്കുക .

Content Highlights: Traditional Kerala Sadya style Erissery recipe, Combines sweet pumpkin (mathanga) and red cowpeas (vanpayar), Enhanced with roasted coconut and ghee tempering, Step-by-step instructions for easy preparation