ഓണാവധി അടിച്ചുപൊളിക്കാം; മഴ നനഞ്ഞ് കുളിർ നുകർന്ന് യാത്ര പോകാം

ഒരു യാത്ര പോകാം.. കോടമഞ്ഞിൽ പൊതിഞ്ഞ താമരശ്ശേരി ചുരം വഴി ഗുണ്ടൽപേട്ടിലേക്ക്. യാത്രാവഴി തന്നെ യാത്രയുടെ ലക്ഷ്യമാകുന്ന ഗുണ്ടൽപേട്ടിലേക്ക്. ഈ യാത്ര തുടങ്ങുന്നത് കോഴിക്കോട് നിന്നാണ്. പുലർച്ചെ 5 മണിക്ക് തന്നെ ബുള്ളെറ്റ് എടുത്ത് യാത്ര തുടങ്ങി. ബുള്ളറ്റ്, മഴ, വയനാട്... അതൊരു വികാരം തന്നെയാണ്. ഓണക്കാലം ഗുണ്ടൽപ്പേട്ടിന് വിളവെടുപ്പ്കാലം കൂടിയാണ്. ധാരാളം പൂക്കളും പച്ചക്കറികളും വിളഞ്ഞൊരുങ്ങുന്ന കാലം. അപ്പോൾ ആ കാഴ്ചകൾ കാണാൻ വേണ്ടിയാണ് ഗുണ്ടൽപേട്ടിലേക്ക് പോകുന്നത്. 

Content Highlights: A breathtaking motorcycle journey through the misty Thamarassery Churam to Gundlupet