ബീൻസ് ക്യാരറ്റ് തോരൻ ഒരുക്കാം

ബീന്‍സ് ക്യാരറ്റ് തോരന്‍|PHOTO: ai image
ബീന്‍സ് ക്യാരറ്റ് തോരന്‍|PHOTO: ai image

ഓണസദ്യയിലേയ്ക്ക് ബീൻസും ക്യാരറ്റും ചേർത്ത് രുചികരമായ തോരൻ ഒരുക്കാം.

ചേരുവകൾ

1. ബീൻസ് - 250 ഗ്രാം

2. കാരറ്റ് - 2 എണ്ണം

3. പച്ചമുളക് - 4 എണ്ണം

4. തേങ്ങ ചിരകിയത് - അര കപ്പ്

5. മഞ്ഞൾ പൊടി - അര ടീസ്പൂൺ

6. ഉഴുന്ന് പരിപ്പ് - 1 ടീസ്പൂൺ

7. കടുക് - അര ടീസ്പൂൺ

8. വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ

9. കറിവേപ്പില - 2 തണ്ട്

10. വറ്റൽമുളക് - 3 എണ്ണം

11. ഉപ്പ് -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :

ബീൻസും കാരറ്റും കഴുകി ചെറുതായി അരിഞ്ഞു വയ്ക്കുക.

ചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. കടുക് പൊട്ടി കഴിയുമ്പോൾ ഉഴുന്നും കറിവേപ്പിലയും വറ്റൽ മുളകും മൂപ്പിക്കുക.

ശേഷം അരിഞ്ഞുവച്ച ബീൻസും കാരറ്റും ഇതിലേക്ക് ചേർത്ത് മഞ്ഞൾ പൊടിയും ഉപ്പും വിതറി നന്നായി യോജിപ്പിക്കുക. മൂന്നോ നാലോ സ്പൂൺ വെള്ളം ഇതിനു മുകളിലേക്ക് തളിച്ച് അടച്ച് വേവിക്കുക.

വെന്തു കഴിഞ്ഞാൽ തേങ്ങയും പച്ചമുളകും കൂടി ഒന്നു ചതച്ചെടുത്ത് ഇതിലേക്ക് ചേർത്ത് നന്നായി യോജിപ്പിച്ച് തീ അണക്കുക.

Content Highlights: Traditional Kerala style vegetable thoran recipe, Perfect addition to Onam Sadhya menu, Step-by-step preparation method with ingredients