പഴവും പാലുമുണ്ടോ? മിനിറ്റുകൾക്കുള്ളിൽ പായസം റെഡി

ലോക്ക്ഡൗൺ കാലത്ത് അധികം സാധനങ്ങൾ ചെലവഴിക്കാതെ എന്തെല്ലാം ഉണ്ടാക്കാമെന്നാണ് ചിന്തിക്കേണ്ടത്. പഴവും പാലും ഉണ്ടെങ്കിൽ രുചികരമായ പായസം തയ്യാറാക്കാവുന്നതാണ്. വെറും മിനിറ്റുകൾക്കുള്ളിൽ പഴംപായസം തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്.
ചേരുവകൾ
പഴം ഗ്രേറ്റ് ചെയ്തത്- രണ്ടെണ്ണം
പാൽ- ഒരു ലിറ്റർ
കണ്ടൻസ്ഡ് മിൽക്ക്- ഒരു ടിൻ
ഏലക്കായ പൊടിച്ചത്- കാൽ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ചുവടുകട്ടിയുള്ള വലിയ പാനിൽ മിതമായ ചൂടിൽ 5 മിനിറ്റ് പാൽ തിളപ്പിക്കുക. അതിലേക്ക് കണ്ടൻസ്ഡ് മിൽക്കും പഴവും ചേർത്ത് അഞ്ചു മിനിറ്റ് തിളപ്പിക്കുക. അടുപ്പിൽ നിന്നിറക്കി ഏലക്കായ പൊടിച്ചത് തൂവിക്കൊടുക്കാം.
Content Highlights: Banana payasam recipe