ഉണങ്ങല്ലരി-ബദാം പായസം

#രഞ്ജിനി വിനോദ്‌
representative image|mathrubhumi
representative image|mathrubhumi

പായസമില്ലാതെ മലയാളികള്‍ക്കെന്ത് ഓണാഘോഷം. ഇത്തവണ ഓണത്തിന് വ്യത്യസ്തമായ പായസം തയ്യാറാക്കി നോക്കിയാല്ലോ.

ആവശ്യമുള്ള സാധനങ്ങൾ

  • ഉണങ്ങല്ലരി- 1/2 കിലോ
  • ശരക്കര - 1Kg
  • തേങ്ങ - മൂന്നെണ്ണം
  • ബദാം - 200 ഗ്രാം
  • കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി - ആവശ്യത്തിന്
  • ഏലയ്ക്ക - അഞ്ചെണ്ണം
  • നെയ്യ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം 

ഉണങ്ങല്ലരിയും ബദാമും കഴുകിയെടുത്ത് കുക്കറില്‍ ആദ്യം വേവിച്ചെടുക്കുക. ശര്‍ക്കര ഉരുക്കി അരിച്ച് മാറ്റിവെക്കണം. തേങ്ങ പിഴിഞ്ഞ് ഒന്നാംപാലും രണ്ടാം പാലും വേറെ വേറെ എടുക്കണം.

പിന്നെ, ഉരുളി അടുപ്പില്‍വെച്ച് അതിലേക്ക്, ഉണങ്ങല്ലരിച്ചോറും ബദാമും ചേര്‍ത്ത് അതിലേക്ക് ശര്‍ക്കരപ്പാനി ഒഴിച്ച് യോജിപ്പിക്കുക. പിന്നെ, രണ്ടാംപാല്‍ ചേര്‍ത്ത് തിളപ്പിക്കുക. വറ്റുമ്പോള്‍ ഒന്നാംപാല്‍ ചേര്‍ത്ത് അവസാനം നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പും മുന്തിരിയും ഏലയ്ക്ക പൊടിച്ചതും ചേര്‍ത്തശേഷം തീ അണയ്ക്കുക. രുചികരമായ ഉണങ്ങല്ലരി, ബദാം പായസം തയ്യാര്‍.


 

Content Highlights: Unakkalari badam Payasam Recipe