ഓണമാവുന്നു, ഇനി മണികിലുക്കി കൗൺസിലർ വീടുകളിലെത്തും; ഓണപ്പൊട്ടന്റെ പതിവുകളിൽ ഇക്കുറിയും മാറ്റമില്ല

ഓണക്കാലമായാല്‍ വടക്കേ മലബാറിലെ ഗ്രാമങ്ങളില്‍ മാത്രം കാണുന്നൊരു കാഴ്ചയുണ്ട്. മണിയും കിലുക്കി പ്രത്യേക വേഷവിധാനങ്ങളോടെ ചായംപൂശിയ നീണ്ട താടിയും കുരുത്തോല കൊണ്ട് അലങ്കരിച്ച ഓലക്കുടയുമായി ഓടിപ്പാഞ്ഞ് വരുന്നൊരു രൂപം. അതാണ് ഓണപ്പൊട്ടന്‍. ഓണനാളുകളില്‍ ഗ്രാമങ്ങളിലെ വീടുകള്‍തോറും കയറി അനുഗ്രഹം ചൊരിയുന്ന ഓണപ്പൊട്ടന്‍ മാവേലി തന്നെയാണെന്നാണ് വിശ്വാസം.
ഓരോ വര്‍ഷവും ഓണമാകുമ്പോള്‍ ഇങ്ങനെ ഓണപ്പൊട്ടനായി വീടുകളിലെത്തുന്നയാളാണ് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മന്ദമംഗലം സ്വദേശിയായ കെ.ടി. സുമേഷ്. കൊയിലാണ്ടി നഗരസഭയിലെ 44-ാം വാര്‍ഡായ കണിയാംകുന്നിന്റെ കൗണ്‍സിലര്‍ കൂടിയാണ് സുമേഷ്. തെയ്യം കലാകാരന്‍ കൂടിയായ സുമേഷ് മാതൃഭൂമി ഡോട് കോമിനോട് സംസാരിക്കുന്നു.
Content Highlights: Municipal councillor of Koyilandy, KT Sumesh who come as Onapottan at Onam time talks