എന്ത് തിരക്കുണ്ടെങ്കിലും ഓണത്തിന് വീട്ടിലെത്തും; ഓണപ്പാട്ടും ഓണം ഓർമകളുമായി എം. ജയചന്ദ്രൻ | അഭിമുഖം

ചെമ്പനിനീര്‍പൂവേ നറു തുമ്പപ്പൂത്തിരളേ
ഓണപ്പൂക്കളമോര്‍മ്മപ്പൂക്കളമെഴുതാന്‍ കൂടാമോ...
മലയാളികളുടെ ദൂരദര്‍ശന്‍ ഓര്‍മകളില്‍ തെളിഞ്ഞുനില്‍ക്കുന്ന ചിലപാട്ടുകളുണ്ട്. ഒരുപക്ഷേ, അക്കാലത്തെ ലളിതഗാനങ്ങളുടെ ട്രെന്‍ഡ് സെറ്ററുകളായി മാറിയവ. കര്‍ണികാര തീരങ്ങളും, വലംപിരി ചുരുള്‍മുടിയൊന്നും പാടി നടക്കാത്ത യുവത്വങ്ങള്‍ തൊണ്ണൂറുകളില്‍ ഉണ്ടായിരിക്കില്ല. പ്രണയവും വിരഹവും ഗൃഹാതുരതയും അത്രമേല്‍ മനോഹരമാക്കിയ മിക്കപാട്ടുകളുടേയും സംഗീതസംവിധാനം നിര്‍വഹിച്ചത് എം.ജയചന്ദ്രനായിരുന്നു. ലളിതഗാനങ്ങള്‍, മ്യൂസിക് ആല്‍ബം, സിനിമാഗാനങ്ങള്‍... മുപ്പത് വര്‍ഷം നീണ്ട അദ്ദേഹത്തിന്റെ സംഗീതയാത്രയില്‍ ഹിറ്റുകളും സൂപ്പര്‍ഹിറ്റുകളും അനവധി. ഓണവിശേഷങ്ങളും സംഗീതവിശേഷങ്ങളും പങ്കുവെയ്ക്കുകയാണ് മലയാളികളുടെ സ്വന്തം എം. ജയചന്ദ്രന്‍.
Content Highlights: Onam special Interview with M Jayachandran