നോ പറയേണ്ടിടത്ത് നോ തന്നെ പറയണം, അതിമോഹവും ഭയവുമാണ് പ്രശ്‌നത്തിലാക്കുന്നത്- ശരണ്യ മോഹന്‍

#വൃന്ദ മോഹന്‍
ശരണ്യ മോഹന്‍  | ഫോട്ടോ: പ്രവീണ്‍ ദാസ് എം. / മാതൃഭൂമി
ശരണ്യ മോഹന്‍ | ഫോട്ടോ: പ്രവീണ്‍ ദാസ് എം. / മാതൃഭൂമി

തികച്ചും ആകസ്മികമായി ഫാസിലിന്റെ അനിയത്തിപ്രാവിലേക്ക് ബാലതാരമായി എത്തിയ പെണ്‍കുട്ടി. നൃത്തവേദികള്‍ പരിചിതമായിരുന്ന അവളെ സിനിമയുടെ വെള്ളിവെളിച്ചമോ ബഹളമോ ഒന്നും പരിഭ്രമിപ്പിച്ചില്ല. പിന്നീടങ്ങോട്ട് നിരവധി മലയാള സിനിമകളില്‍ ബാലതാരമായി തിളങ്ങിയ ആ പെണ്‍കുട്ടി തെന്നിന്ത്യന്‍ സിനിമയുടെ ഭാഗ്യതാരമായി മാറി. ആലപ്പുഴക്കാരി ശരണ്യ മോഹന്‍ സ്വന്തം നിലപാടുകളില്‍ അടിയുറച്ച് നിന്നാണ് തന്റെ കരിയര്‍ പടുത്തുയര്‍ത്തിയത്.  വിവാഹശേഷം സിനിമയില്‍നിന്ന് ചെറിയ ബ്രേക്ക് എടുത്തെങ്കിലും ഇപ്പോള്‍ സോഷ്യല്‍ മീഡിയിലും പരസ്യചിത്രങ്ങളിലും സജീവമാണ് ശരണ്യ. സിനിമാവിശേഷങ്ങളും ഓണവിശേഷങ്ങളും മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവെയ്ക്കുകയാണ് ശരണ്യയും കുടുംബവും.

 ഹിറ്റും ആവറേജ് കളക്ഷനും ഫ്‌ളോപ്പും ഒക്കെയുള്ള കരിയറാണ് ശരണ്യയുടേത്. പക്ഷേ, ഒരിടത്ത് പോലും ഗ്ലാമര്‍ വേഷങ്ങളില്ല. ഒരു മിഡില്‍ ക്ലാസ്സ് കുടുംബത്തില്‍ നിന്ന് വന്ന സാധാരണ പെണ്‍കുട്ടിക്ക് എങ്ങനെ ഈ നിലപാടില്‍ അടിയുറച്ച് നില്‍ക്കാന്‍ കഴിഞ്ഞു. 

Content Highlights: Interview with South Indian Actress Saranya Mohan

Continue reading