പ്രവാസികള്‍ക്ക് കൈത്താങ്ങായി നോര്‍ക്ക റൂട്ട്സ്; അറിയാം പദ്ധതികളും സേവനങ്ങളും

കേരളത്തിന് പുറത്ത് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും താമസിക്കുന്ന/ജോലി ചെയ്യുന്ന കേരളീയരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും അവകാശങ്ങള്‍ പരിരക്ഷിക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സംസ്ഥാന നോര്‍ക്ക വകുപ്പിന്റെ ഫീല്‍ഡ് ഏജന്‍സിയാണ് നോര്‍ക്ക റൂട്ട്സ്. സ്കോളര്‍ഷിപ്പ്, സമാശ്വാസ പദ്ധതികള്‍,പ്രവാസി നിയമസഹായ സെല്‍, ധനസഹായ പദ്ധതികള്‍ തുടങ്ങി പ്രവാസികള്‍ക്ക് കൈത്താങ്ങാകുന്ന നോര്‍ക്ക പദ്ധതികളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും അറിയാം
- അടിയന്തിര ഇടപെടലുകള്‍
- നോർക്ക വനിതാ സെൽ
- എമര്‍ജന്‍സി റിപാര്ട്ടിയേഷന് സ്കീം
- എമര്‍ജന്‍സി ആംബൂലന്‍സ് സര്‍വീസ്
- പരിശീലന പരിപാടികള്‍
- ലോക കേരള സഭ
- നോര്‍ക്ക സ്കില്‍ റിപ്പോസിറ്ററി സ്കില്‍ പോര്‍ട്ടല്‍
- ബോധവത്കരണം
- പ്രീ ഡിപ്പാർച്ചർ ഓറിയന്റേഷൻ പ്രേഗ്രാം
- ഓപ്പറേഷൻ ശുഭയാത്ര
- വിദേശതൊഴിലന്വേഷകർക്ക് ഭാഷാനൈപുണ്യം മെച്ചപ്പെടുത്താൻ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജ് (എൻ.ഐ.എഫ്.എൽ)
- മാർക്കറ്റ് റിസർച്ച്
- കോള്‍ സെന്റര്‍
- നോര്‍ക്ക റൂട്ട്സ് ഗ്ലോബല്‍ കോണ്ടാക്ട് സെന്റര്‍
നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന് ലാംഗ്വേജ് - NORKA INSTITUTE OF FOREIGN LANGUAGE-NIFL -നോർക്ക റൂട്ട്സിന്റെ പുതിയ സംരംഭം
കോഴ്സുകള്‍
OET
IELTS
GERMAN-A1, A2, B1, B2 LEVELS
ബി.പി.എൽ, എസ്.സി, എസ്.ടി വിഭാഗക്കാർക്ക് ഫീസ് സൗജന്യം. മറ്റുളളവർക്ക് 25 ശതമാനം മാത്രം ഫീസ് മാത്രം. അന്താരാഷ്ട്ര നിലവാരമുളള ക്ലാസ്മുറികളും ലാംഗ്വേജ് ലാബും. മികച്ച യോഗ്യതയുളള അധ്യാപകർ മികച്ച അധ്യാപക വിദ്യാർത്ഥി അനുപാതം
നോര്‍ക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളര്‍പ്പ്
സാമ്പത്തിക പിന്നാക്കാവസ്ഥയിലുളള പ്രവാസികളുടെ മക്കളുടെ ഉപരിപഠനത്തിന്
പ്രൊഫഷണൽ ബിരുദം, ബിരുദാനന്തര ബിരുദം ഒന്നാംവർഷ വിദ്യാര്‍ത്ഥികള്‍ക്ക്
20,000 രൂപ വീതം ധനസഹായം
ഐ.ടി കോഴ്സുകള്‍ സ്കോളര്‍ഷിപ്പോടെ പഠിക്കാം: നോര്‍ക്ക റൂട്ട്സും ടെക്നോപാര്‍ക്കിലെ ഐ.സി.ടി ആക്കാഡമിയും ചേർന്ന് നടത്തുന്ന കോഴ്സുകള്‍
മെഷീന് ലേണിംഗ് & ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്
ഫുള്‍ സ്റ്റാക്ക് ഡെവലപ്മെന്റ്
സോഫ്റ്റ്വെയര് ടെസ്റ്റിംഗ്
ഡാറ്റാസയന്‍സ് & അനലിറ്റിക്സ്
സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ്
നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് വിഭാഗം
നിയമപരവും, സുരക്ഷിതവും, വ്യവസ്ഥാപിതവുമായ തൊഴിൽ കുടിയേറ്റം നോർക്കാ റൂട്ട്സ് വഴി
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള അന്താരാഷ്ട്ര റിക്രൂട്ട്മെന്റ് ഏജൻസി.
ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്കും മറ്റുളളവർക്കുമായി
ജർമ്മനി, യൂണൈറ്റഡ് കിംഡം (യു.കെ), കാനഡ, ഫിൻലാന്റ്, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ,യു.എ.ഇ, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക്.
ട്രിപ്പിൾ വിൻ പദ്ധതി (ജർമ്മനിയിലേയ്ക്കുളള നഴ്സുമാരുടെ റിക്രൂട്ട്മെന്റ്)
യുകെ റിക്രൂട്ട്മെന്റ്:-
നോർക്ക റൂട്ട്സ് ട്രിപ്പിൾ വിൻ
കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റ്. നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന പദ്ധതി. ജര്‍മ്മന്‍ ഭാഷാ പഠനവും, യാത്രാചെലവുകള്‍, റിക്രൂട്ട്മെന്റ് ഫീസ് എന്നിവ സൗജന്യം.
യു.കെ റിക്രൂട്ട്മെന്റ്
കാനഡ, ഫിൻലാന്റ്, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ,യു.എ.ഇ, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക്.നോര്‍ക്ക റൂട്ട്സും, Humber and North Yorkshire Health & Care Partnership, നോര്‍ത്ത് ഈസ്റ്റ് ലിങ്കന്‍ഷെയറിലെ നാവിഗോ എന്നിവരുമായി ചേർന്ന്. ഡോക്ടര്‍മാര്‍, വിവിധ സ്പെഷാലിറ്റികളിലേയ്ക്കുളള നഴ്സുമാര്‍, സീനിയര്‍ കെയറര്‍, ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡയറ്റീഷ്യന്, റേഡിയോഗ്രാഫര്‍, ഒക്ക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ്, ഫാര്‍മസിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍ എന്നിവർക്ക് അവസരം.
സേവനങ്ങൾ
- വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിന് കേന്ദ്ര-കേരള ഗവണ്മെന്റുകള് അധികാരപ്പെടുത്തിയിട്ടുള്ള സംസ്ഥാനത്തെ ഏക സ്ഥാപനമാണ് നോര്‍ക്ക റൂട്ട്സ്.
- H.R.D അറ്റസ്റ്റേഷൻ
- വിദേശകാര്യമന്ത്രാലയ സാക്ഷ്യപ്പെടുത്തൽ
- എംബസ്സി അറ്റസ്റ്റേഷനുകൾ- യുണൈറ്റഡ് അറബ് എമിറേറ്റസ്, ഖത്തർ, ബഹറൈൻ, കുവൈറ്റ്, സൗദി അറേബ്യ, ഇറാഖ്, വിയറ്റ്നാം
- അപ്പോസ്റ്റൽ അറ്റസ്റ്റേഷൻ (100 ൽ അധികം രാജ്യങ്ങളുടെ അംഗീകാരം)
- വീസ സ്റ്റാമ്പിങ്ങ്
ഐ.ഡി കാര്‍ഡ്: ലോകത്തെമ്പാടുമുളള കേരളീയരായ പ്രവാസികളെ കണ്ടെത്താനും ആവശ്യമായ ഘട്ടങ്ങളിൽ ഇടപെടാനും ഉതകുന്നതിനാണ് ഐ.ഡി കാർഡ് സേവനങ്ങൾ.
- പ്രവാസി ഐ.ഡി കാര്‍ഡ്
- സ്റ്റുഡന്റ്സ് ഐ.ഡി കാര്‍ഡ്
- എന്‍.ആര്.കെ ഇന്‍ഷുറന്‍സ് കാര്‍ഡ്
- പ്രവാസിരക്ഷാ ഇന്‍ഷുറന്‍സ് പോളിസി
- സേവനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയും
- പ്രീ-ഡിപ്പാർചർ ഓറിയന്റേഷൻ പ്രോഗ്രാം (PDOP)
- വിദേശ രാജ്യങ്ങളിൽ തൊഴിലന്വേഷിക്കുന്നവർക്ക് നിയമപരവും സുരക്ഷിതമായ കുടിയേറ്റ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനും തൊഴിൽ തട്ടിപ്പുകളെക്കുറിച്ച് അവബോധം നൽകുന്നതിനുമായുളള ബോധവത്ക്കരണ പരിപാടി.
സാന്ത്വന
നാട്ടിൽ മടങ്ങിയെത്തിയ സാമ്പത്തികവും, ശാരീരികവുമായി അവശതയനുഭവിക്കുന്ന പ്രവാസികുടുംബങ്ങളുടെ സഹായത്തിനായി സംസ്ഥാന സർക്കാർ രൂപീകരിച്ച ദുരിതാശ്വാസനിധിയാണ് സാന്ത്വന. മരണപ്പെട്ട പ്രവാസിയുടെ ആശ്രിതര്‍ക്ക്- 1,00,000 രൂപ വരെ, അംഗപരിമിത പരിഹാര ഉപകരണങ്ങൾക്ക് 10,000 രൂപ വരെ
ഗുരുതര രോഗങ്ങൾക്ക് (ക്യാൻസർ,ഹൃദയശസ്ത്രക്രിയ, വൃക്കരോഗം, പക്ഷാഘാതം…) 50,000 വരെ ,മകളുടെ വിവാഹത്തിന് -15,000 രൂപ വരെ
എമര്‍ജന്‍സി റിപാര്ട്ടിയേഷന് സ്കീം
അടിയന്തരഘട്ടങ്ങളിൽ, വിദേശ രാഷ്ട്രങ്ങളിൽനിന്നും പ്രവാസി മലയാളികളെ നാട്ടിൽ/ആശുപത്രികളിലേയ്ക്ക് എത്തിക്കുന്നതിനുള്ള പദ്ധതി.
എമര്‍ജന്‍സി ആംബൂലന്‍സ് സര്‍വീസ്
വിദേശരാജ്യങ്ങളില്‍ മരണപ്പെടുന്ന പ്രവാസികേരളീയരുടെ ഭൗതികാവശിഷ്ടം നാട്ടിലെ വീടുകളിലെത്തിക്കുന്നതിനാണ് സൗജന്യ എമര്‍ജന്‍സി ആംബുലന്‍സ് സേവനം. കേരളത്തിലെ എയര്‍പ്പോര്‍ട്ടുകളിലും മംഗലാപുരത്തും, കോയമ്പത്തൂരും എന്നിവിടങ്ങളിലും സേവനം ലഭ്യാമാണ്.
പ്രവാസി പുനരധിവാസ പദ്ധതികള്‍
നോർക്ക റൂട്ട്സ് NDPREM പദ്ധതി
ആശയമുണ്ടോ കൈത്താങ്ങുണ്ട്
നാട്ടിൽ തിരിച്ചെത്തിയ പ്രവാസികള്‍ക്കായുളള കേരള സര്‍ക്കാറിന്റെ പുനരധിവാസ പദ്ധതി
നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്റ്റ് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ്
നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സ്വയം തൊഴിലോ ചെറുകിട സംരംഭങ്ങളോ തുടങ്ങുന്നതിന് സംരംഭങ്ങള്‍ക്ക് ഒരു ലക്ഷം മുതല്‍ 30 ലക്ഷം വരെ 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം) മൂന്നുശതമാനം പലിശസബ്സിഡിയും (നാലുവര്‍ഷം വരെ)
വനിതാമിത്ര
പ്രവാസി വനിതകൾക്കായി വനിതാമിത്ര പദ്ധതി. (നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്റ്റ് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ്-എന്‍.ഡി.പി.ആര്.ഇ.എം പദ്ധതി)പ്രവാസി വനിത സംരംഭകര്‍ക്ക് നോര്‍ക്ക റൂട്ട്സും സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനും ചേര്‍ന്നു നടപ്പിലാക്കുന്ന സംരംഭക വായ്പാ പദ്ധതി .നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസി വനിതകൾക്ക് സ്വയം തൊഴിലോ ചെറുകിട സംരംഭങ്ങളോ തുടങ്ങുന്നതിന് സംരംഭങ്ങള്‍ക്ക് ഒരു ലക്ഷം മുതല്‍ 30 ലക്ഷം വരെ. 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം), മൂന്നുശതമാനം പലിശസബ്സിഡിയും (നാലുവര്‍ഷം വരെ). പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പ്പറേഷന് വഴിയും പദ്ധതിയിലേയ്ക്ക് അപേക്ഷാം
പ്രവാസി ഭദ്രത:- കോവിഡ് 19 നെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയവർക്കായി ആരംഭിച്ച പദ്ധതി.
മൂന്ന് ഉപപദ്ധതികൾ
പ്രവാസി ഭദ്രത പേൾ, മൈക്രോ, മെഗാ പ്രവാസി ഭദ്രത പേള്‍ (നാനോ എന്റര്‍പ്രൈസ് അസിസ്റ്റന്‍സ് സ്കീം)
അവിദഗ്ദ്ധ തൊഴില്‍ മേഖലയില്‍ നിന്നുളളവര്‍ക്കും കുറഞ്ഞ വരുമാന പരിധിയില്‍ വരുന്നതുമായ പ്രവാസികള്‍ക്കായുളള പുനരധിവാസ പദ്ധതി
രണ്ടു ലക്ഷം രൂപ വരെ പലിശരഹിതവായ്പ
രണ്ടുവര്‍ഷത്തിനുളളില്‍ തിരിച്ചടവ്.
കുടുംബശ്രീ യൂണിറ്റുകള്‍ വഴി അപേക്ഷിക്കാം.
പ്രവാസി ഭദ്രതാ മൈക്രോ
(മൈക്രോ എന്റര്‍പ്രൈസ് അസിസ്റ്റന്‍സ് സ്കീം)
അഞ്ചു ലക്ഷം രൂപ വരെയുളള സ്വയം തൊഴില്‍ വായ്പ
വായ്പകള്‍ക്ക് കെ.എസ്.എഫ്.ഇ, കേരളാ ബാങ്കു വഴി അപേക്ഷിക്കാം
വായ്പകള്‍ക്ക് 25 ശതമാനം (പരമാവധി ഒരു ലക്ഷം രൂപ) വായ്പാ സബ്സിഡി
പ്രവാസി ഭദ്രതാ മെഗാ(സ്പെഷല്‍ അസിസ്റ്റന്‍സ് സ്കീം
25 ലക്ഷം മുതല്‍ രണ്ടുകോടി രൂപ വരെയുളള സംരംഭകവായ്പകള്‍. പദ്ധതി നടപ്പിലാക്കുന്നത് കെ.എസ്.ഐ.ഡി.സി (കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്പ്പറേഷന് ) വഴി. നോര്‍ക്ക ബിസിനസ്സ് സഹായ കേന്ദ്രം -NBFC, രണ്ടാം നില, നോർക്ക സെന്റർ, തൈക്കാട്, തിരുവനന്തപുരം-695014, ഫോൺ. 0471-2770500 (ഓഫീസ് സമയത്ത്, പ്രവൃത്തി ദിവസങ്ങളിൽ) ഇ.മെയിൽ-Kerala Institute of Entrepreneurship Development (KIED) പിന്തുണയോടെ
ലക്ഷ്യം
പ്രവാസികളുടെ പരിചയ സമ്പത്ത് സംസ്ഥാനത്ത് വിനിയോഗിക്കുന്നതിനും കൂടുതൽ സംരഭങ്ങൾ ആരംഭിക്കുന്നതിനും.
സംരഭങ്ങളിലൂടെ പ്രവാസി നിക്ഷേപം ആകർഷിച്ച് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക.
സേവനങ്ങൾ:
ബിസിനസ്സ് ആശയ രൂപീകരണത്തിനുള്ള സഹായം.
ബിസിനസ്സ് രജിസ്ട്രേഷൻ / ലൈസൻസിംഗ് സംബന്ധിച്ച വിവരങ്ങൾ ഏകജാലക സംവിധാനം (K-SWIFT) വഴി രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗജന്യ സഹായം.
ധനകാര്യ സ്ഥാപനങ്ങൾ/ബാങ്കുകൾ നടപ്പിലാക്കുന്ന വായ്പ പദ്ധതികൾ, നിബന്ധനകൾ സംബന്ധിച്ച വിവരം.
നോർക്ക റൂട്സ് നടപ്പിലാക്കിവരുന്ന സബ്സിഡി സ്കീമുകൾ സംബന്ധിച്ച വിവരം.
കേന്ദ്ര, സംസ്ഥാന സർക്കാർ / വിവിധ സർക്കാർ ഏജൻസികൾ വഴി ലഭ്യമാകുന്ന സബ്സിഡി സംബന്ധിച്ച വിവരങ്ങൾ.
പ്രോജെക്ട് പ്രൊഫൈൽ / ബിസിനസ്സ് പ്ലാൻ തയ്യാറാക്കുന്നതിനുള്ള സഹായം.
മുദ്ര ലോൺ സംബന്ധിച്ച വിവരം.
ഉദ്യം രജിസ്ട്രേഷൻ എടുക്കുന്നതിനുള്ള സൗജന്യ സഹായം.
സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങൾ ആരംഭിക്കുന്നതിനാവശ്യമായിട്ടുള്ള സംരഭകത്വ വിദഗ്ധ പരിശീലനം.
ഭക്ഷ്യ സംസ്ക്കരണം , ഐടി , അടിസ്ഥാന സൗകര്യ വികസനം , വിനോദ സഞ്ചാര മേഖലയിൽ വിദഗ്ധ പരിശീലനം
ഓപ്പറേഷന് ശുഭയാത്ര
വിദേശത്തേയ്ക്കുളള അനധികൃത റിക്രൂട്ട്മെന്റുകൾ, വീസ തട്ടിപ്പുകൾ, മനുഷ്യക്കടത്ത് എന്നിവയ്ക്കെതിരെ പരാതിപ്പെടാം…
വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രൻസ് ,കേരളാ പോലീസ്, നോര്‍ക്ക റൂട്ട്സ്, എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി..
ക്രൈംബ്രാഞ്ച് ഐ.ജി നോഡല്‍ ഓഫീസറായ ഒരു സ്റ്റേറ്റ് സെൽ. ജില്ലകളിൽ ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗ് യൂണിറ്റുകൾ.
ലോകത്തെവിടെയുമുളള പ്രവാസി കേരളീയർക്ക് നോർക്ക സേവനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുന്നതിനും - 24 മണിക്കൂറും 365 ദിവസവും
ടോൾ ഫ്രീ നമ്പറുകൾ- 1800 425 3939 (രാജ്യത്തിനകത്ത് നിന്നും) +918802612345 (വിദേശത്തു നിന്നും മിസ്സ്ഡ് കോള്‍ സര്‍വീസ്).
പ്രവാസി നിയമസഹായ സെല്‍
വിദേശ രാജ്യങ്ങളിൽ നിയമക്കുരുക്കിലോ, ജയിലുകളിലോ അകപ്പെടുന്ന നിരപരാധികളായ പ്രവാസികള്‍ക്കായുളള സൗജന്യ നിയമസഹായ പദ്ധതി.
വിദേശരാജ്യത്ത് മലയാളികളായ അഭിഭാഷകരുടെ സൗജന്യ സേവനം.
വിവിധ ഭാഷകളില്‍ തര്ജ്ജിമയ്ക്കായി വിദഗ്ധരുടെ സഹായം.
നഷ്ടപരിഹാരം/ ദയാഹര്‍ജികള്‍ എന്നിവയില്‍ നിയമോപദേശം.
മലയാളി സാംസ്ക്കാരിക സംഘടനകളുമായി ചേര്‍ന്ന് നിയമ ബോധവത്ക്കരണ പരിപാടികള്‍
നിലവിൽ കുവൈറ്റ്, യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍ എന്നീ രാജ്യങ്ങളിൽ സേവനം ലഭ്യമാണ്.
പ്രവാസി സംഘങ്ങള്‍ക്ക് ധനസഹായം
പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം
പ്രവാസി സംഘങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്
മൂന്നു ലക്ഷം രുപ വരെ ധനസഹായം
പൊതുജനതാല്പര്യമുളള ഉല്പാദന, സേവന, ഐ.ടി, തൊഴില്‍ സംരംഭങ്ങൾക്ക്
കുറഞ്ഞത് 10 പേര്‍ക്കെങ്കിലും തൊഴിൽ ലഭ്യമാകുന്ന സംരംഭങ്ങള്‍ ആരംഭിക്കുന്നതിന്
നിലവിലുളളവ വികസിപ്പിക്കുന്നതിന്
നോർക്ക വനിതാ സെൽ- സ്ത്രീപക്ഷം ഹൃദയപക്ഷം
പ്രവാസി കേരളീയ വനിതകളുടെ സുരക്ഷിതമായ കുടിയേറ്റം ഉറപ്പാക്കുന്നതിന്.
പ്രവാസി വനിതകളുടെ പരാതികളിൽ തുടർനടപടികൾ ഏകോപിപ്പിക്കുന്നതിന്.
പരാതികൾ നോർക്ക ഹെഡ്ഡോഫീസിൽ നേരിട്ടോ, ഇ-മെയിൽ/വാട്ട്സാപ്പ് മുഖാന്തിരമോ അറിയിക്കാം.
കുടിയേറ്റവുമായി ബന്ധപ്പെട്ട വിവധ വിഷയങ്ങളിൽ ബോധവത്ക്കരണം
ഫോൺ: 0471-2770540, മൊബൈൽ:9446180540 (വാട്ട്സ് സാപ്പ്), ഇ-മെയിൽ : womencell.norka@kerala.gov.in
Content Highlights: norka nri care health insurance