നോർക്ക കെയർ - സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി

#പി. ശ്രീരാമകൃഷ്ണന്‍, റസിഡന്റ് വൈസ് ചെയര്‍മാന്‍ നോര്‍ക്ക റൂട്ട്സ്
norka care
norka care
  • അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും പത്തു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും

നോര്‍ക്ക കെയര്‍ ഗ്ലോബല്‍ രജിസ്ട്രേഷന്‍ 2025 സെപ്റ്റംബർ 22 മുതല്‍ ഒക്ടോബര്‍ 30 വരെ

  • പ്രായ പരിധി: 18 -70 വയസ്, കുട്ടികൾക്ക് പരമാവധി 25 വയസ്

    ഏറെകാലമായി പ്രവാസികേരളീയരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സമഗ്രമായ ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പരിരക്ഷ എന്നത്. ലോകകേരള സഭയില്‍ ഉള്‍പ്പെടെ ഉയര്‍ന്ന ഈ ആശയത്തിന്റെ സാക്ഷാത്ക്കാരമാണ് കേരള സർക്കാർ നോർക റൂട്ട്സ് മുഖേന അവതരിപ്പിക്കുന്ന നോര്‍ക്ക കെയര്‍ ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതി. ലോകത്തെമ്പാടുമുളള പ്രവാസികേരളീയരുടെ സുരക്ഷക്കും ക്ഷേമത്തിനും സംസ്ഥാന സർക്കാർ നൽകുന്ന പ്രതിബദ്ധതയുടെ തെളിവുകൂടിയാണ് നോര്‍ക്ക കെയര്‍. നോര്‍ക്ക കെയറിന്റെ ഉദ്ഘാടനം 2025 സെപ്റ്റംബർ 22 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. 2025 സെപ്റ്റംബർ 22 മുതല്‍ ഒക്ടോബര്‍ 30 വരെ നീളുന്ന നോര്‍ക്ക കെയര്‍ ഗ്ലോബല്‍ രജിസ്ട്രേഷന്‍ ഡ്രൈവില്‍ പ്രവാസികേരളീയര്‍ക്ക് നോര്‍ക്ക കെയറില്‍ അംഗമാകാം.

    പ്രവാസികേരളീയര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും പത്തു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഒരുക്കുന്നതാണ് ‘നോര്‍ക്ക കെയര്‍’ കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ നോര്‍ക്ക കെയര്‍ പരിരക്ഷ പ്രവാസികേരളീയര്‍ക്ക് ലഭ്യമാകും. കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ ഇന്ത്യയിലുടനീളം 16,000-ത്തിലധികം ആശുപത്രികളില്‍ ക്യാഷ്‌ലെസ് ചികിത്സ ലഭ്യമാകുന്നതാണ് പദ്ധതി. കേരളത്തിനു പുറത്ത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമുളള പ്രവാസി കേരളീയർക്കും അവരുടെ കുടുംബങ്ങൾക്കും പദ്ധതി പ്രയോജനകരമാണ്. നിലവില്‍ ഇന്ത്യയിലെ ആശുപത്രികളിലാണ് നോര്‍ക്ക കെയര്‍ സേവനം വഴിയുളള ചികിത്സ ലഭ്യമാകുക. ഭാവിയില്‍ ഈ പദ്ധതിയില്‍ പ്രവാസികള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ വിപുലീകരണവും ലക്ഷ്യമിടുന്നുണ്ട്.

    Content Highlights: Norka Care Global offers comprehensive health (₹5 lakh) & accident (₹10 lakh) insurance for NRIs. Registration is open from Sep 22 - Oct 22, 2025. Secure your well-being