ദേശീയ ഗെയിംസ്; പുരുഷന്‍മാരുടെ വാട്ടര്‍ പോളോയില്‍ കേരളത്തിന് വെള്ളി

രാജ്കോട്ട്: 36-ാമത് ദേശീയ ഗെയിംസില്‍ പുരുഷന്‍മാരുടെ വാട്ടര്‍ പോളോയില്‍ കേരളത്തിന് വെള്ളി. ശനിയാഴ്ച നടന്ന ഫൈനലില്‍ കേരള ടീം സര്‍വീസസിനോട് തോല്‍വി വഴങ്ങുകയായിരുന്നു. സ്‌കോര്‍: 10-8.
നേരത്തെ വനിതകളുടെ വാട്ടര്‍ പോളോയില്‍ കേരളം വെങ്കലം നേടിയിരുന്നു. സൂപ്പര്‍ ലീഗ് മത്സരത്തില്‍ മഹാരാഷ്ട്രയോട് പരാജയപ്പെട്ടതോടെയാണ് കേരളം വെങ്കലത്തിലൊതുങ്ങിയത്.