ദേശീയ ഗെയിംസ് വോളിബോള്‍; കേരളത്തിന് ഇരട്ട സ്വര്‍ണം

ദേശീയ ഗെയിംസ് വേളിബോള്‍ വനിതാ വിഭാഗത്തില്‍ ജേതാക്കളായ കേരള ടീം | Photo: B.K Rajesh
ദേശീയ ഗെയിംസ് വേളിബോള്‍ വനിതാ വിഭാഗത്തില്‍ ജേതാക്കളായ കേരള ടീം | Photo: B.K Rajesh

ഗാന്ധിനഗര്‍: ദേശീയ ഗെയിംസ് വേളിബോളില്‍ കേരളത്തിന് ഇരട്ട സ്വര്‍ണം. പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും കേരളം ജേതാക്കളായി.

ബുധനാഴ്ച നടന്ന പുരുഷ വിഭാഗം ഫൈനലില്‍ തമിഴ്‌നാടിനെ 3-0ന് തകര്‍ത്തായിരുന്നു കേരള ടീമിന്റെ സ്വര്‍ണ നേട്ടം. ആദ്യ സെറ്റ് 25-23ന് സ്വന്തമാക്കിയ കേരളം രണ്ടാം സെറ്റ് 28-26നും വിജയിച്ചു. മൂന്നാം സെറ്റില്‍ 27-25ന്റെ ജയത്തോടെ കേരളം ആധികാരികമായി സ്വര്‍ണ മെഡല്‍ സ്വന്തമാക്കുകയായിരുന്നു.

ദേശീയ ഗെയിംസ് വേളിബോള്‍ പുരുഷ വിഭാഗത്തില്‍ ജേതാക്കളായ കേരള ടീം

വനിതാ വിഭാഗത്തില്‍ പശ്ചിമ ബംഗാളിനെ തകര്‍ത്തായിരുന്നു (3-0) കേരളത്തിന്റെ സ്വര്‍ണ നേട്ടം. ആദ്യ സെറ്റ് 25-22ന് കേരളം സ്വന്തമാക്കി. രണ്ടാം സെറ്റില്‍ 36-34 എന്ന സ്‌കോറിനായിരുന്നു ജയം. മൂന്നാം സെറ്റ് 25-19ന് സ്വന്തമാക്കിയ കേരള വനിതകള്‍ സ്വര്‍ണ മെഡലും സ്വന്തമാക്കിയാണ് മടങ്ങിയത്.

Content Highlights: National Games 2022 Volleyball Double gold for Kerala