ദേശീയ ഗെയിംസ്; അഞ്ചാം സ്വര്‍ണം നീന്തിയെടുത്ത് സാജന്‍ പ്രകാശ്

36-ാമത് ദേശീയ ഗെയിംസ് നീന്തലില്‍ വെള്ളിയാഴ്ച നടന്ന പുരുഷന്‍മാരുടെ 400 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ സ്വര്‍ണം നേടിയ കേരളത്തിന്റെ സാജന്‍ പ്രകാശ് | Photo: B.K Rajesh
36-ാമത് ദേശീയ ഗെയിംസ് നീന്തലില്‍ വെള്ളിയാഴ്ച നടന്ന പുരുഷന്‍മാരുടെ 400 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ സ്വര്‍ണം നേടിയ കേരളത്തിന്റെ സാജന്‍ പ്രകാശ് | Photo: B.K Rajesh

രാജ്‌കോട്ട്: 36-ാമത് ദേശീയ ഗെയിംസ് നീന്തലില്‍ അഞ്ചാം സ്വര്‍ണവുമായി കേരളത്തിന്റെ സാജന്‍ പ്രകാശ്. വെള്ളിയാഴ്ച നടന്ന പുരുഷന്‍മാരുടെ 200 മീറ്റര്‍ മെഡ്‌ലെയിലാണ് സാജന്‍ തന്റെ അഞ്ചാം സ്വര്‍ണവും ഗെയിംസിലെ തന്റെ എട്ടാം മെഡലും സ്വന്തമാക്കിയത്. 2:0581 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അദ്ദേഹം സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്.

ഈയിനത്തില്‍ കര്‍ണാടകയുടെ എസ്. ശിവ വെള്ളി നേടിയപ്പോള്‍ തമിഴ്‌നാടിന്റെ രോഹിത് ബെനെഡിക്ടണ്‍ വെങ്കലം നേടി.

വെള്ളിയാഴ്ച തന്നെ 400 മീറ്റര്‍ ഫ്രീസ്‌റ്റൈലിലും സാജന്‍ സ്വര്‍ണം നേടിയിരുന്നു. 3:58.11 സെക്കന്‍ഡിലായിരുന്നു ഫിനിഷ്. മധ്യപ്രദേശിന്റെ അദ്വൈത് പാഗേ വെള്ളി നേടിയപ്പോള്‍ കര്‍ണാടകയുടെ അനീഷ് ഗൗഡ വെങ്കലം സ്വന്തമാക്കി. നേരത്തെ വ്യാഴാഴ്ച നടന്ന പുരുഷന്‍മാരുടെ 50 മീറ്റര്‍ ബീസ്റ്റ് സ്‌ട്രോക്കിലും സാജന്‍ സ്വര്‍ണം നേടിയിരുന്നു. ഇതുകൂടാതെ പുരുഷന്‍മാരുടെ 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്കിലും 100 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്കിലുമായിരുന്നു അദ്ദേഹത്തിന്റെ സ്വര്‍ണ നേട്ടം.

400 മീറ്റര്‍ വ്യക്തിഗത മെഡ്‌ലെയിലും 200 മീറ്റര്‍ ഫ്രീസ്റ്റൈലിലും വെള്ളി നേടിയയ സാജന്‍ 800 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ വെങ്കലവും സ്വന്തമാക്കി.

Content Highlights: National Games 2022 Sajan Prakash won fourth gold