ദേശീയ ഗെയിംസ്; കേരളത്തിന്റെ സുവര്‍ണ മത്സ്യമായി സാജന്‍ പ്രകാശ്

ദേശീയ ഗെയിംസില്‍ വ്യാഴാഴ്ച നടന്ന പുരുഷന്‍മാരുടെ 50 മീറ്റര്‍ ബീസ്റ്റ് സ്‌ട്രോക്കില്‍ സ്വര്‍ണം നേടിയ കേരളത്തിന്റെ സാജന്‍ പ്രകാശ് | Photo: B.K Rajesh
ദേശീയ ഗെയിംസില്‍ വ്യാഴാഴ്ച നടന്ന പുരുഷന്‍മാരുടെ 50 മീറ്റര്‍ ബീസ്റ്റ് സ്‌ട്രോക്കില്‍ സ്വര്‍ണം നേടിയ കേരളത്തിന്റെ സാജന്‍ പ്രകാശ് | Photo: B.K Rajesh

രാജ്‌കോട്ട്: 36-ാമത് ദേശീയ ഗെയിംസ് നീന്തലില്‍ മൂന്നാം സ്വര്‍ണം സ്വന്തമാക്കി കേരളത്തിന്റെ സാജന്‍ പ്രകാശ്. വ്യാഴാഴ്ച നടന്ന പുരുഷന്‍മാരുടെ 50 മീറ്റര്‍ ബീസ്റ്റ് സ്‌ട്രോക്കിലാണ് സാജന്‍ സ്വര്‍ണം നേടിയത്. 25.10 സെക്കന്‍ഡിലായിരുന്നു താരത്തിന്റെ ഫിനിഷ്. ഇത്തവണത്തെ ഗെയിംസില്‍ സാജന്റെ മൂന്നാം സ്വര്‍ണവും ആറാം മെഡലുമാണിത്.

ദേശീയ ഗെയിംസില്‍ വ്യാഴാഴ്ച നടന്ന പുരുഷന്‍മാരുടെ 50 മീറ്റര്‍ ബീസ്റ്റ് സ്‌ട്രോക്കില്‍ സ്വര്‍ണം നേടിയ കേരളത്തിന്റെ സാജന്‍ പ്രകാശ്, വെള്ളി നേടിയ തമിഴ്‌നാടിന്റെ രോഹിത് ബെനിട്ടണ്‍, വെങ്കലം നേടിയ ഹരിയാണയുടെ സരോഹ ഹാര്‍ഷ് എന്നിവര്‍

തമിഴ്‌നാടിന്റെ രോഹിത് ബെനിട്ടണാണ് വെള്ളി. ഹരിയാണയുടെ സരോഹ ഹാര്‍ഷ് വെങ്കലം കരസ്ഥമാക്കി.

നേരത്തെ വ്യാഴാഴ്ച നടന്ന പുരുഷന്‍മാരുടെ 800 മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തലില്‍ സാജന്‍ പ്രകാശ് വെങ്കലം നേടിയിരുന്നു. 8:12.55 സെക്കന്‍ഡിലാണ് താരം ഫിനിഷ് ചെയ്തത്. മധ്യപ്രദേശിന്റെ അദ്വൈത് പാഗേയ്ക്കാണ് സ്വര്‍ണം. ഗുജറാത്തിന്റെ ആര്യന്‍ നെഹ്‌റ വെള്ളി നേടി.

നേരത്തെ പുരുഷന്‍മാരുടെ 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്കിലും 100 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്കിലും സാജന്‍ സ്വര്‍ണം നേടിയിരുന്നു. പുരുഷന്‍മാരുടെ 400 മീറ്റര്‍ വ്യക്തിഗത മെഡ്‌ലെയില്‍ വെള്ളി നേടിയ സാജന്‍, 200 മീറ്റര്‍ ഫ്രീസ്റ്റൈലിലും വെള്ളി മെഡല്‍ സ്വന്തമാക്കിയിരുന്നു.

അതേസമയം ദേശീയ ഗെയിംസ് ഫുട്‌ബോളില്‍ കേരളം മൂന്നാം ജയം സ്വന്തമാക്കി. ലീഗ് റൗണ്ടിലെ അവസാന മത്സരത്തില്‍ മണിപ്പുരിനെ രണ്ടിനെതിരേ മൂന്ന് ഗോളിനാണ് കേരളം പരാജയപ്പെടുത്തിയത്. കേരളം നേരത്തെ തന്നെ സെമി ഉറപ്പാക്കിയിരുന്നു.

ദേശീയ ഗെയിംസില്‍ വ്യാഴാഴ്ച നടന്ന ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ കേരളത്തിനായി സ്വര്‍ണം നേടിയ രവിശങ്കര്‍ പി.എസ് - ശങ്കര്‍പ്രസാദ് ഉദയകുമാര്‍ സഖ്യം

വ്യാഴാഴ്ച ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സിലും കേരളം സ്വര്‍ണ മെഡല്‍ സ്വന്തമാക്കി. രവിശങ്കര്‍ പി.എസ് - ശങ്കര്‍പ്രസാദ് ഉദയകുമാര്‍ സഖ്യമാണ് തമിഴ്‌നാടിനെ പരാജയപ്പെടുത്തി സ്വര്‍ണമണിഞ്ഞത്. സ്‌കോര്‍: 21-19, 21,19.

Content Highlights: National Games 2022 kerala s Sajan Prakash wins 3rd gold