ദേശീയ ഗെയിംസ്: സോഫ്റ്റ് ബോളില്‍ കേരളത്തിന് വെള്ളി

അഹമ്മദാബാദ്: 2022 ദേശീയ ഗെയിംസില്‍ കേരളത്തിന് ഒരു വെള്ളി കൂടി. വനിതാ വിഭാഗം സോഫ്റ്റ് ബോളില്‍ കേരള ടീം വെള്ളി നേടി.
അവസാന മത്സരത്തില്‍ ഛത്തീസ്ഗഢിനെ തോല്‍പ്പിച്ചതോടെയാണ് കേരളത്തിന് വെള്ളി ലഭിച്ചത്. 2-1 എന്ന സ്‌കോറിനാണ് കേരളത്തിന്റെ വിജയം.
ഗ്രാന്‍ഡ് ഫൈനലില്‍ കേരളത്തെ തോല്‍പ്പിച്ച പഞ്ചാബ് ഈ ഇനത്തില്‍ സ്വര്‍ണം നേടി. സ്‌കോര്‍: 6-2
Content Highlights: national games 2022, national games, softball, kerala softball team, silver for kerala softball