ദേശീയ ഗെയിംസില്‍ കേരളത്തിന് ഒരു മെഡല്‍ കൂടി ഉറപ്പായി, വാട്ടര്‍ പോളോയില്‍ ഫൈനലില്‍

കേരളം-ബംഗാള്‍ സെമി ഫൈനല്‍ മത്സരത്തില്‍ നിന്ന് | Photo: BK Rajesh
കേരളം-ബംഗാള്‍ സെമി ഫൈനല്‍ മത്സരത്തില്‍ നിന്ന് | Photo: BK Rajesh

രാജ്‌കോട്ട്: ദേശീയ ഗെയിംസില്‍ കേരളത്തിന് ഒരു മെഡല്‍ കൂടി ഉറപ്പായി. പുരുഷന്മാരുടെ വാട്ടര്‍ പോളോയില്‍ കേരളം ഫൈനലിലെത്തി. 

സെമി ഫൈനലില്‍ ബംഗാളിനെ കീഴടക്കിയാണ് കേരളം ഫൈനലിലെത്തിയത്. 9-7 എന്ന സ്‌കോറിനാണ് കേരളത്തിന്റെ വിജയം. 

നിലവില്‍ 13 സ്വര്‍ണവും 15 വെള്ളിയും 11 വെങ്കലവുമടക്കം 39 മെഡലുകളുമായി പോയന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് കേരളം. 

Content Highlights: national games 2022, national games medal tally, kerala water polo team, kerala in national games