ദേശീയ ഗെയിംസ്: ഫുട്‌ബോളില്‍ കേരളം-ബംഗാള്‍ ഫൈനല്‍

കേരളം-കര്‍ണാടക ഫുട്‌ബോള്‍ മത്സരത്തില്‍ നിന്ന്‌ | Photo: BK Rajesh
കേരളം-കര്‍ണാടക ഫുട്‌ബോള്‍ മത്സരത്തില്‍ നിന്ന്‌ | Photo: BK Rajesh

അഹമ്മദാബാദ്: 2022 ദേശീയ ഗെയിംസില്‍ കേരളം ഒരു മെഡല്‍ കൂടി ഉറപ്പിച്ചു. പുരുഷന്മാരുടെ ഫുട്‌ബോളില്‍ കേരളം ഫൈനലിലെത്തി. സെമി ഫൈനലില്‍ കര്‍ണാടകയെ കീഴടക്കിയാണ് കേരളം കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. 

എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് കേരളത്തിന്റെ വിജയം. കേരളത്തിനായി മുഹമ്മദ് ആഷിഖും അജീഷ് പിയും ഗോളടിച്ചു. മത്സരം തുടങ്ങി ഒന്നാം മിനിറ്റില്‍ തന്നെ മുഹമ്മദ് ആഷിഖിലൂടെ കേരളം ലീഡെടുത്തു. ആദ്യ പകുതിയില്‍ ആ ലീഡ് കാത്തുസൂക്ഷിക്കാനും കേരളത്തിന് സാധിച്ചു. 

രണ്ടാം പകുതിയില്‍ 55-ാം മിനിറ്റില്‍ അജീഷ് കേരളത്തിനായി രണ്ടാം ഗോളടിച്ചു. ഒരു ഗോള്‍ തിരിച്ചടിക്കാനായി കര്‍ണാടക പരമാവധി ശ്രമിച്ചെങ്കിലും കേരളത്തിന്റെ പ്രതിരോധം മികച്ച പ്രകടനം പുറത്തെടുത്തു. 

ഫൈനലില്‍ ബംഗാളാണ് കേരളത്തിന്റെ എതിരാളി. ബംഗാള്‍ ഏകപക്ഷീയമായ ഒരു ഗോളിന് സര്‍വീസസിനെ തോല്‍പ്പിച്ചു. ഒന്നാം പകുതിയില്‍ ആയിരുന്നു ഗോള്‍ പിറന്നത്. ഒക്ടോബര്‍ 10 നാണ് ഫൈനല്‍


 

Content Highlights: national games, national games 2022, national games football, kerala football team, football., sport