ദേശീയ ഗെയിംസ്‌: പുരുഷവിഭാഗം വോളിബോളിലും കേരളം ഫൈനലില്‍

Photo: Screen Grab | twitter.com/ddsportschannel
Photo: Screen Grab | twitter.com/ddsportschannel

ഭാവ്‌നഗര്‍: 2022 ദേശീയ ഗെയിംസില്‍ കേരളം ഒരു മെഡല്‍ കൂടി ഉറപ്പിച്ചു. വനിതകള്‍ക്ക് പിന്നാലെ വോളിബോള്‍ പുരുഷ ടീമും ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിച്ചു.

സെമിയില്‍ ഗുജറാത്തിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് കേരളം ഫൈനല്‍ ബര്‍ത്തുറപ്പിച്ചത്. സ്‌കോര്‍: 25-14, 25-15, 25- 21. ഫൈനലില്‍ തമിഴ്‌നാടാണ് കേരളത്തിന്റെ എതിരാളികള്‍. 

ഹരിയാണയെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് കീഴടക്കിയാണ് തമിഴ്‌നാട് ഫൈനലില്‍ കടന്നത്. അഞ്ചാം സെറ്റിന്റെ അവസാന സമയത്ത് തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് മത്സരം അരമണിക്കൂറോളം തടസപ്പെട്ടു.

Content Highlights: national games, national games 2022, kerala volleyball team, kerala mens volleyball, kerala team