ദേശീയ ഗെയിംസ്: വനിതാ വാട്ടര്‍ പോളോയില്‍ കേരളത്തിന് വെങ്കലം

കേരളം-മഹാരാഷ്ട്ര മത്സരത്തില്‍ നിന്ന്‌ | Photo: BK Rajesh
കേരളം-മഹാരാഷ്ട്ര മത്സരത്തില്‍ നിന്ന്‌ | Photo: BK Rajesh

രാജ്‌കോട്ട്: 2022 ദേശീയ ഗെയിംസില്‍ കേരളത്തിന് ഒരു മെഡല്‍ കൂടി. വനിതകളുടെ വാട്ടര്‍ പോളോയില്‍ കേരളം വെങ്കലം നേടി. സൂപ്പര്‍ ലീഗ് മത്സരത്തില്‍ മഹാരാഷ്ട്രയോട് പരാജയപ്പെട്ടതോടെയാണ് കേരളം വെങ്കലത്തിലൊതുങ്ങിയത്. സ്‌കോര്‍: 5-3. 

രണ്ട് ഗോളിന് മുന്നിട്ടുനിന്നശേഷമാണ് കേരളം അപ്രതീക്ഷിതമായ തോല്‍വി വഴങ്ങിയത്. ഈ മത്സരം ജയിച്ചിരുന്നെങ്കില്‍ കേരളത്തിന് സ്വര്‍ണം ലഭിക്കുമായിരുന്നു. ഇതോടെ കേരളത്തിന്റെ മെഡല്‍ സാധ്യത തുലാസിലായി. 

ഈ വിജയത്തോടെ മഹാരാഷ്ട്ര വനിതാ വാട്ടര്‍പോളോയില്‍ സ്വര്‍ണം നേടി. ബംഗാളിനാണ് വെള്ളി. മത്സരത്തില്‍ മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ കേരള താരങ്ങള്‍ക്ക് സാധിച്ചില്ല.

Content Highlights: national games, national games 2022, waterpolo, kerala waterpolo, water polo womens, sports