കൂടല്ലൂരിനും കോഴിക്കോടിനുമിടയില്‍ കാലമെഴുതിയ കഥ | MT Vasudevan Nair

ഴുത്തിന്റെ ഓളവും തീരവും തീര്‍ത്ത കാലം ഇനി ഓര്‍മകളിലേക്ക്. മൗനത്തെ പ്രണയിച്ച എം.ടി വിടപറയുമ്പോള്‍ ഇത് മഹാമൗനത്തിന്റെ നിമിഷങ്ങള്‍. ശൂന്യവേള. തിരിഞ്ഞുനോക്കുമ്പോള്‍ മലയാളിക്ക് കൃതജ്ഞതയോടെ കൈകൂപ്പാം; ജീവിതത്തിന്‍റെ തീക്ഷ്ണയാഥാര്‍ഥ്യങ്ങളിലേക്ക് അക്ഷരക്കൂട്ടുകളിലൂടെ കൈപിടിച്ചു നടത്തിയതിന്. ബന്ധവും ബന്ധനവും പണവും പ്രതാപവും എന്തെന്ന് നിര്‍വചിച്ച എം.ടി, ഇനി വരാനിരിക്കുന്ന തലമുറകൾക്ക് വായിച്ചാല്‍ തീരാത്തത്രയും ജീവിതങ്ങളെ കഥകളില്‍ അവശേഷിപ്പിച്ച്, കഥാപാത്രങ്ങളെ ബാക്കിവെച്ച് കടന്നുപോകുമ്പോള്‍ കാലം നന്ദി പറയുന്നു

Content Highlights: MT Vasudevan Nair, Malayalam Writer, Malayalam Literature, Script Writet, Indian Literature