തീയേറ്ററുകളില്‍ ആവേശം നിറച്ച് ലക്കി എന്ന മിസ്റ്ററി മാന്‍; തരംഗമായി 'മോണ്‍സ്റ്റര്‍'

തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച് മോഹന്‍ലാല്‍-വൈശാഖ് ചിത്രം മോണ്‍സ്റ്റര്‍. കഴിഞ്ഞ ദിവസം റിലീസിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നും ഹെവി ബജറ്റ് ആഘോഷ ചിത്രങ്ങളുടെ സംവിധായകനായ വൈശാഖ് പക്ഷേ മോണ്‍സ്റ്റര്‍ ഒരു പക്കാ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
കൊച്ചിയില്‍ താന്‍ വാങ്ങിയ ഫ്ലാറ്റ് വില്‍ക്കാനായി ഡല്‍ഹിയില്‍ നിന്നും ലക്കി വരികയാണ്. ലക്കിയായി മോഹന്‍ലാലിന്റെ പകര്‍ന്നാട്ടം അസാധ്യമാണെന്നാണ് പ്രേക്ഷകര്‍ വിലയിരുത്തുന്നത്.
ഫാമിലി മൂഡില്‍ ആരംഭിച്ച് ത്രില്ലടിപ്പിക്കുന്ന ഇന്റര്‍വെല്‍ പഞ്ചും ശേഷമുള്ള ട്വിസ്റ്റും സ്‌റ്റൈലിഷ് ഫൈറ്റും ഗംഭീര ക്ലൈമാക്‌സുമായി ദിപാവലി ആഘോഷത്തിനുള്ള വക തന്നെയാണ് മോണ്‍സ്റ്റര്‍ എന്നാണ് സിനിമ കണ്ടിറങ്ങിയവരുടെ പ്രതികരണങ്ങള്‍.
റിലീസിനു മുമ്പ് സംവിധായകന്‍ വൈശാഖ് പറഞ്ഞതു പോലെ ഇതൊരു മാസ് സിനിമയല്ല, എന്നാല്‍ മലയാളത്തില്‍ കൊമേഴ്‌സ്യല്‍ സിനിമകളില്‍ അത്രകണ്ട് പറഞ്ഞിട്ടില്ലാത്ത ഒരു വലിയ തീമിനെ അതിന്റെ എല്ലാ തീവ്രതയോടും കൂടി തന്നെ ചിത്രം പറയുന്നുമുണ്ട്. ലക്കി സിംഗായി മോഹന്‍ലാല്‍ എത്തുന്ന സിനിമയില്‍ ഉദയകൃഷ്ണയുടെ മുന്‍ ചിത്രങ്ങള്‍ പോലെ തന്നെ ട്വിസ്റ്റും മാസും ത്രില്ലും ഒളിപ്പിച്ചുവെച്ച തിരക്കഥയും വൈശാഖിന്റെ മേക്കിംഗുമാണ് സിനിമയെ മറ്റൊരു തലത്തില്‍ എത്തിച്ചതെന്ന് ആരാധകര്‍ പറയുന്നു. ലക്കി സിംഗായി മോഹന്‍ലാലിന്റെ സ്‌ക്രീന് പ്രെസന്‍സ് തന്നെയാണ് ചിത്രത്തിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം.
ഒപ്പം ഹണി റോസ്, സുദേവ് നായര്‍, ലക്ഷ്മി മഞ്ജു, ലെന, സിദ്ദിഖ്, ഗണേഷ് കുമാര്‍ തുടങ്ങിയ താരങ്ങളുടെ മികച്ച അഭിനയ മുഹൂര്‍ത്തങ്ങളും സിനിമയുടെ മേന്മയാണെന്ന് ഏവരും പറയുന്നുണ്ട്. സൂപ്പര്‍ ഹിറ്റായ ലൂസിഫറിനു ശേഷം മറ്റൊരു എനര്‍ജെറ്റിക് പശ്ചാത്തല സംഗീതമാണ് ചിത്രത്തില്‍ ദീപക് ദേവ് ഒരുക്കിയിരിക്കുന്നത്. ഒപ്പം സതീഷ് കുറുപ്പിന്റെ ക്യാമറക്കണ്ണുകളും ഷമീര്‍ മുഹമ്മദിന്റെ ചടുലമായ എഡിറ്റിംഗും ചിത്രത്തെ നവ്യമായൊരു കാഴ്ചാനുഭവം ആക്കിയിട്ടുണ്ടെന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍.
Content Highlights: monster mohanlal Vysakh film box office collection Review monster booking