മോണ്‍സ്റ്ററിലെ ആക്ഷന്‍ രംഗങ്ങള്‍ സാധാരണ സിനിമയിലുള്ളത് പോലല്ല - മോഹന്‍ലാല്‍

മോണ്‍സ്റ്ററിലെ ആക്ഷന്‍ രംഗങ്ങള്‍ സാധാരണ ഒരു സിനിമയിലേത് പോലെയല്ലെന്ന് മോഹന്‍ലാല്‍.സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ തികച്ചും വ്യത്യസ്തവും നല്ല സമയമെടുത്ത് കോറിയോഗ്രാഫി ചെയ്ത് ചിത്രീകരിച്ചതുമാണെന്നും അദ്ദേഹം പറഞ്ഞു.സിനിമയിലെ ആക്ഷന്‍ രംഗങ്ങളെക്കുറിച്ച് പറയാമോ എന്ന ചോദ്യത്തിന് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് അദ്ദേഹം മറുപടി പറഞ്ഞത്. രണ്ട് ആക്ഷന്‍ രംഗങ്ങളാണ് സിനിമയിലുള്ളത്. വളരെ നാളുകള്‍ക്ക് ശേഷമാണ് ആക്ഷനിത്ര പ്രാധാന്യം നല്‍കുന്ന ഒരു സിനിമ ചെയ്യുന്നത്. കൂടുതല്‍ ആളുകള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന രംഗങ്ങളാണിത്.സംഘട്ടന രംഗങ്ങളുടെ പ്രത്യേകതകള്‍ ചൂണ്ടിക്കാട്ടി മോഹൻ ലാല്‍ പറഞ്ഞു.
''ഈ സിനിമയില്‍ ആക്ഷന്‍ ഉണ്ടെന്ന് ആരാണ് പറഞ്ഞത്. ആക്ഷന്‍ രംഗങ്ങള്‍ അധികം പുറത്ത് കാണിച്ചിട്ടില്ല. ട്രയിലറില്‍ ഒക്കെ കുറച്ചേ കാണിച്ചിട്ടുള്ളു.-എന്നു പറഞ്ഞാണ് മോഹന്‍ലാല്‍ സിനിമയക്കുറിച്ച് പറയുന്നത്. വളരെ കാലത്തിന് ശേഷം ആക്ഷന് വളരെ പ്രാധാന്യം കൊടുത്തിട്ടുള്ളൊരു സിനിമയാണ്. അത് ആ സിനിമ കാണുമ്പോഴേ അറിയുകയുള്ളു. ആരുമായിട്ടാണ് ആക്ഷന്‍ , എന്താണ് ആക്ഷന്‍ എന്നത് വളരെ ഡിഫറന്റാണ്. നമ്മള്‍ ഉപയോഗിച്ചിരിക്കുന്ന സ്‌റ്റൈലും അതിന്റെ രീതികളും എതിരാളികളുമൊക്കെ വളെര വ്യത്യസ്തമായിട്ടാണ് ഈ സിനിമയിലെന്നും'- മോഹൻ ലാല്‍ പറഞ്ഞു. വളരെയധികം സമയമെടുത്താണ് സംഘട്ടന രംഗങ്ങള്‍ ചെയ്തത്. നല്ലൊരു കോറിയോഗ്രഫിയും ഇതിനുണ്ട്. സാധാരണ ഒരു സിനിമയിലെ ഫൈറ്റ് പോലെയല്ല. വളരെ സൂക്ഷിച്ചു ചെയ്യേണ്ട ഫൈറ്റാണ്. രണ്ടു ഫൈറ്റാണ് ഈ സിനിമയിലുള്ളത്.ആ രണ്ടു ഫൈറ്റും വളരെ വ്യത്യസ്തമാണ്. സാധാരണ സിനിമയില്‍ കാണുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ക്ക് ആസ്വദിക്കാന്‍ പറ്റുന്ന ഫൈറ്റുകള്‍ തന്നെയായിരിക്കും ഈ സിനിമയിലേതെന്നും അദ്ദേഹം പറഞ്ഞു.
#Monster coming to theaters near you from October 21st!! See you in Cinemas
Posted by Mohanlal on Monday, October 17, 2022
മോണ്‍സ്റ്റര്‍ സിനിമയുടെ പ്രത്യേകത വൈശാഖ്, മോഹല്‍ലാല്‍, ഉദയ്കൃഷ്ണ കൂട്ടുകെട്ടാണ്. മലയാളത്തിലേയ്ക്ക് ആദ്യത്തെ നൂറുകോടി വിജയമെത്തിച്ച പുലിമുരുകന് ശേഷം ഇവരൊന്നിക്കുന്ന ചിത്രം. അതുകൊണ്ടുതന്നെയാണ് ആരാധകര്‍ ഈ സിനിമയെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന വന്‍ ബജറ്റ് ചിത്രത്തില്‍ വലിയ താരനിരയും മോഹന്‍ലാലിനൊപ്പമുണ്ട്. ലക്കി സിങ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. കൂടാതെ ഹണി റോസ്,ലെന,ലക്ഷ്മി മഞ്ജു, സിദ്ധിഖ്, സുദേവ് നായര്‍,ഗണേഷ് കുമാര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തും.സംഘട്ടനം സ്റ്റണ്ട് സില്‍വയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം സതീഷ് കുറുപ്പ്, സംഗീത സംവിധാനം ദീപക് ദേവ്, എഡിറ്റിങ് ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, വസ്ത്രാലങ്കാരം സുജിത്ത് സുധാകരന്‍, സ്റ്റില്‍സ് ബെന്നറ്റ് എം.വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്‍.
Content Highlights: monster,mohanlal,action movie,action scenes