'പുഴയ്ക്ക് പ്രായമില്ല,ഇനിയും ഞങ്ങളെ ആനന്ദിപ്പിച്ച് ഒഴുകിക്കൊണ്ടേയിരിക്കുക'; ആശംസകളുമായി മഞ്ജു വാര്യർ

മോഹൻലാലിന് പിറന്നാൾ ആശംസകളുമായി നടി മഞ്ജു വാര്യർ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മഞ്ജു വാര്യരുടെ പ്രതികരണം. പുഴയ്ക്ക് പ്രായമില്ലെന്നും ഇനിയും ഞങ്ങളെ ആനന്ദിച്ച് ഒഴുകിക്കൊണ്ടേയിരിക്കുകയെന്നും മഞ്ജു വാര്യർ കുറിച്ചു.
മഞ്ജു വാര്യരുടെ ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
പിറന്നാൾ ആശംസകൾ, പ്രിയപ്പെട്ട ലാലേട്ടാ. പുഴയ്ക്ക് പ്രായമില്ല. ഇനിയും ഞങ്ങളെ ആനന്ദിപ്പിച്ച് ഒഴുകിക്കൊണ്ടേയിരിക്കുക... നിരന്തരം, ഒരുപാട് കാലം.
മോഹൻലാലിന്റെ 64-ാം പിറന്നാൾ ആഘോഷമാക്കുകയാണ് ആരാധകരും സിനിമാലോകവും. മമ്മൂട്ടി, ശോഭന, പൃഥ്വിരാജ്, സുരേഷ് ഗോപി തുടങ്ങിയ താരങ്ങളെല്ലാം മോഹൻലാലിന് ആശംസകളുമായി എത്തിക്കഴിഞ്ഞു.
Content Highlights: mohanlal at 64 manju warrier wishes mohanlal