ഉശിരുകാട്ടി 'വാലിബൻ'; പിറന്നാൾ ദിനത്തിൽ മലെെക്കോട്ടെെ വാലിബനെ അവതരിപ്പിച്ച് അണിയറപ്രവർത്തകർ | VIDEO

മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകർക്ക് ഗംഭീരവിരുന്നുമായി അണിയറപ്രവർത്തകർ. മോഹൻലാൽ-പെല്ലിശ്ശേരി കൂട്ടുകെട്ടിലൊരുങ്ങുന്ന മലെെക്കോട്ടെെ വാലിബന്റെ ഗ്ലിംസ് വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്.
36 സെക്കന്റ് ദെെർഘ്യമുള്ള വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. 'ഇന്ത്യൻ സിനിമയുടെ അഭിമാനവും മലയാളികളുടെ സ്വകാര്യ അഹങ്കാരവും ഞങ്ങളുടെ സ്വന്തം 'മലൈക്കോട്ടൈ വാലിബനു'മായ ലാൽ സാറിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ' എന്ന കുറിപ്പും വീഡിയോയ്ക്കൊപ്പം അണിയറപ്രവർത്തകർ നൽകിയിട്ടുണ്ട്.
ജോണ്‍ മേരി ക്രിയേറ്റിവിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍, സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ കൊച്ചുമോൻ, മാക്സ് ലാബിന്റെ അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിർവഹിക്കുന്നത്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് പി.എസ്. റഫീക്കാണ്. മധു നീലകണ്ഠനാണ് ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതവും ദീപു ജോസഫ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. വൻ ബജറ്റിൽ ഒരുങ്ങുന്ന മലൈകോട്ടൈ വാലിബൻ മലയാളത്തിന് പുറമെ ഇന്ത്യയിലെ മറ്റു പ്രധാന ഭാഷകളിലും റിലീസാകും.
Content Highlights: mohanlal pellishery malaikkottai valiban glimpse video mohanlal birthday