അക്ഷരോത്സവത്തിൽ ആനയിറങ്ങിയാൽ?

മാതൃഭൂമി അക്ഷരോത്സവം നിറയെ ആനകളാണെന്ന് കരുതുക. കാണികളും പ്രഭാഷകരുമെല്ലാം ആനകൾ. അങ്ങനെയെങ്കിൽ അവരവിടെ ചർച്ചചെയ്യുക ‘മനുഷ്യശല്യം’ തടയാനുള്ള വഴികളെക്കുറിച്ചാവും. മനുഷ്യരുടെ പ്രശ്നങ്ങളോ ദൈന്യതയോ കണക്കാക്കാതെയുള്ള ആ ചർച്ചപോലെയാണ് നമ്മളിപ്പോൾ സംസാരിക്കുന്നത്. പറയുന്നത് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ.
നാടിറങ്ങുന്ന വന്യമൃഗങ്ങളെ മുഴുവൻ കൊന്നുകളയണമെന്ന ‘ഹത്യാവാദ’ ക്കാരുടെ എണ്ണവും കൂടിവരുകയാണ്. കൊന്നുതള്ളിക്കൊണ്ട് ഈ പ്രശ്നം പരിഹരിക്കാനാവില്ല. വന്യമൃഗങ്ങളുടെ പ്രശ്നങ്ങൾകൂടി മനസ്സിലാക്കി പ്രശ്നപരിഹാരത്തിനു ശ്രമിച്ചില്ലെങ്കിൽ മനുഷ്യശല്യത്തെക്കുറിച്ച് ആനകൾ ചർച്ചചെയ്യുന്നതുപോലെ നിഷ്ഫലമാകും-അദ്ദേഹം പറഞ്ഞു.
കാട്, മൃഗങ്ങൾ, മനുഷ്യർ എന്ന സെഷനിൽ സംസ്ഥാന ഡിസാസ്റ്റർ മാനേജ്മെൻറ്‌് അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ ലൂക്കോസ് കുര്യാക്കോസ്, വയനാട്ടിലെ പ്ലാൻറർ പോൾ മാത്യു എന്നിവരുമുണ്ടായിരുന്നു.
Content Highlights: Explore the growing human-wildlife conflict. Learn why culling isn`t the answer and discover a new approach to coexistence, as discussed by wildlife experts.