വനിതാ മുഖ്യമന്ത്രി വേണോ? എങ്കിൽ ‘കേരള വനിതാ പാർട്ടി’ ഉണ്ടാക്കേണ്ടിവരും – എം.എൻ. കാരശ്ശേരി

#ന്യൂസ് ഡെസ്ക്
'അത്രയ്ക്ക് മര്യാദരാമന്മാരാണോ കേരളം' എന്ന വിഷയത്തിൽ എം.എൻ.  കാരശ്ശേരി പ്രഭാഷണം നടത്തുന്നു | ചിത്രം: മാതൃഭൂമി
'അത്രയ്ക്ക് മര്യാദരാമന്മാരാണോ കേരളം' എന്ന വിഷയത്തിൽ എം.എൻ. കാരശ്ശേരി പ്രഭാഷണം നടത്തുന്നു | ചിത്രം: മാതൃഭൂമി

‘എല്ലാത്തരത്തിലും കേരളത്തേക്കാൾ ഏറെ പുറകിൽനിൽക്കുന്ന ഉത്തർപ്രദേശിൽ നാലുതവണ ഒരു ദളിത് സ്ത്രീ മുഖ്യമന്ത്രിയായി. അതേസമയം സാക്ഷരതയിലും മറ്റെല്ലാ മേഖലയിലും മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിൽ ഇന്നുവരെ ഒരു വനിതാ മുഖ്യമന്ത്രിയുണ്ടായിട്ടില്ല. 52 ശതമാനം സ്ത്രീകളുള്ള നമ്മുടെ നാട്ടിൽ കേരള വനിതാ പാർട്ടി ഉണ്ടാക്കേണ്ടിവരും’ -മലയാളനാട്ടിലെ ഭരണരംഗത്തെ സ്ത്രീപ്രാതിനിധ്യത്തെ പരിഹസിച്ചുകൊണ്ട് നിരൂപകനും എഴുത്തുകാരനുമായ എം.എൻ. കാരശ്ശേരി അഭിപ്രായപ്പെട്ടു. ‘അത്രയ്ക്കു മര്യാദരാമനാണോ മലയാളി’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും മലയാളി തർക്കിച്ചുകൊണ്ടേയിരിക്കും. എം.എ. ബേബിയൊന്ന് പാത്രം കഴുകിയപ്പോഴേക്കും അത് വലിയ പ്രശ്നമായി. പെണ്ണുങ്ങളുടെ പണിയാണ് ചെയ്തതെന്നായി. അടിക്കാനൊരു വടി കാത്തിരുന്നപോലെ. അഞ്ചുവയസ്സുവരെ ചിരിക്കാൻ നമുക്ക് പരിചയം വേണ്ടാ. അതിനുശേഷം ചിരിക്കാൻ നമുക്ക് മടിയാണ്. പഠിപ്പു കൂടുംതോറുമാണ് നമ്മുടെ സംസ്‌കാരം മാറുന്നത്. ഒരുതരത്തിലുള്ള വിമർശനവും മലയാളിക്കു സഹിക്കാനാകില്ല. ഏറ്റവും അധികം അസൂയയുള്ള മലയാളിക്കുതന്നെയാണ് ഏറ്റവും കുറവ് ദയയുള്ളതും - കാരശ്ശേരി പറഞ്ഞു.

Content Highlights: Critic MN Karassery mocked Kerala's progressive image, noting that even "backward" states have had female CMs while Kerala has none. He sarcastically suggested a "Kerala Women's Party" is needed to break the male political monopoly and slammed the Malayali habit of constant, toxic criticism at MBIFL 2026.